രുചി അറിഞ്ഞാൽ വിടില്ല.!! പച്ചരി ഉണ്ടെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ.. കിടിലൻ രുചിയിൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരടിപൊളി വിഭവം.!! Special Vattayapam
Special Vattayapam : വട്ടയപ്പം ഉണ്ടാക്കുമ്പോൾ ശെരിയാകുന്നില്ലേ? ഇനിമുതൽ ഇത് പോലെ ഉണ്ടാക്കി നോക്കു, പെർഫെക്ട് വട്ടയപ്പം നിങ്ങൾക്കും തയാറാക്കാം. പച്ചരി വെള്ളമൊഴിച്ച് നാലഞ്ചു തവണ നന്നായി. കഴുകി വെച്ച അരിയിലേക്ക് നന്നായി വെള്ളം ചേർത്ത് അടച്ചു വെച്ച് മൂന്ന് മണിക്കൂർ കുതിർക്കണം. അരക്കപ്പ് ( മില്ലി അളവിൽ 125m)l അളവ് തേങ്ങ പാലിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർത്ത് നന്നായിയോജിപ്പിക്കുക.
- Ingredients
- Raw rice
- Sugar
- Coconut water
- Coconut milk
- Cardamom
- Oil
- Banana leaf
- Cashew
- Dried grapes
- Salt
അടച്ച് വെച്ചിട്ട് മണിക്ക്കൂർ ഫ്രിഡ്ജിൽ വെക്കുക. തേങ്ങാവെള്ളം പുളിച്ചുകിട്ടാനാണിത്. പച്ചരി വെള്ളം ഊറ്റിയെടുത്ത് അരക്കപ്പ് തേങ്ങയും അരക്കപ്പ് ചോറും മാറ്റിവെച്ച പുളി വന്ന തേങ്ങാപ്പാലും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ഒരു മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ട് അഞ്ചു മുതൽ ആറ് വരെ മണിക്കൂർ മാറ്റിവെക്കുക. ആറ് മണിക്കൂർ കഴിഞ്ഞാൽ തുറക്കാം. മാവ് നല്ലവണ്ണം പൊങ്ങി വന്നിട്ടുണ്ടാകും. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മധുരത്തിനാവശ്യമായ പഞ്ചസാരയും ചേർക്കാം.
നന്നായി യോജിപ്പിക്കുക. അധികം കട്ടി ആവരുത്. ഒരു സ്റ്റീമറിൽ വെള്ളമൊഴിച്ചു തിളപ്പിക്കുക. മണത്തിനായി അല്പം ഏലക്ക ചേർക്കം. ഒരു പ്ലേറ്റിൽ വാഴയില വെച്ച് എണ്ണ തടവാം. ചൂടായ സ്റ്റീമേറിനു മുകളിൽ വാഴയില വെച്ച് കൊടുക്കാം. ഇതിലേക്ക് മാവ് ഒഴിച് കൊടുക്കണം അടച്ചു വെച്ച് 5 മുതൽ 7 മിനിറ്റ് വരെ വേവിക്കാം. തുറന്നു വേവ് നോക്കാം. വട്ടയപ്പം വെന്തിട്ടുണ്ടാകും. ചൂടാറുമ്പോൾ പ്ലേറ്റിൽ നിന്ന് അടർത്തി മാറ്റാം. അണ്ടിപരിപ്പും മുതിരിയും വെച്ച് ഡെക്കറേറ്റ് ചെയ്യാം. ചൂടാറുമ്പോൾ കഷണങ്ങളായി മുറിച് സെർവ് ചെയ്‌തോളു, എല്ലാവർക്കും ഇഷ്ടപ്പെടുന്ന പെർഫെക്ട് വെള്ളയപ്പം റെഡി! Special Vattayapam Video Credit : sruthis kitchen