പപ്പടം കൊണ്ട് അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ.. പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയിൽ പപ്പടം ചമ്മന്തി.!! Pappadam Chammanthi Recipe
Pappadam Chammanthi Recipe : ചോറിന്റെ കൂടെ പപ്പടം കിട്ടിയാൽ അന്നത്തെ ദിവസം കഴിച്ച ചോറിന്റെ അളവ് പോലും അറിയില്ല അല്ലേ?? കുട്ടികൾക്കും മുതിർന്നവർക്കും പപ്പടവും ചോറും ഇഷ്ടമുള്ള കോമ്പോ ആണ്. എന്നാൽ പപ്പടം ചോറിന് കൂട്ടി കഴിക്കുന്നതിനു പകരം പപ്പടം ചമ്മന്തി ആക്കിയാലോ?? പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പപ്പടം ചമ്മന്തി ഉണ്ടാക്കി നോക്കാം..
Pappadam Chammanthi Recipe Ingredients
- Papad – 7 pieces
- Shallots – 10 pieces
- Dried Chillies – 2 pieces
- Kashmiri Chillies – 4 pieces
- Grated Coconut – 3/4 cup
- Ginger – small piece
- Tamarind
- Curry leaves
- Salt as required
ആദ്യമായി പപ്പടം ചെറുതായി കട്ട് ചെയ്തെടുക്കുക.ശേഷം ചട്ടി വെച്ച് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അതിലേക്ക് പപ്പടം കഷ്ണങ്ങളാക്കിയത് ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ഈ എണ്ണയിലേക്ക് ചെറിയുള്ളി, ഇഞ്ചി എന്നിവ ഇട്ട് വഴറ്റുക.ഇത് വഴറ്റി വരുമ്പോൾ എടുത്തു വെച്ച ഉണക്ക മുളക്, കാശ്മീരി മുളക്, കറിവേപ്പില എന്നിവ ചേർത്ത് ചെറു തീയിൽ ഇട്ട് വഴറ്റുക. മുളകിന്റെ കളർ മാറി വരുമ്പോൾ തീ ഓഫ് ചെയ്ത് വേറൊരു പാത്രത്തിൽ ഇട്ട് ചൂടാറാൻ വെക്കുക.
ചൂടാറിയതിന് ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പുളിയും ചേർത്ത് കുറച്ച് പപ്പടം ഇട്ട് ക്രഷ് ചെയ്തെടുക്കുക. ശേഷം ബാക്കിയുള്ള പപ്പടം കൂടെ ചേർത്ത് ക്രഷ് ചെയ്യുക.ഇതിലേക്ക് ചിരവിയ തേങ്ങ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക.ചമ്മന്തി ഒരു പാത്രത്തിലേക്ക് ഇട്ട് ഉരുട്ടി എടുത്ത് ശേഷം ചോറിന്റെ കൂടെ സെർവ് ചെയ്യുക. പപ്പടം ചമ്മന്തി റെഡി!! Pappadam Chammanthi Recipe Video Credit : NEETHA’S TASTELAND
Pappadam Chammanthi Recipe
- Cut the papad into small pieces first.
- Heat oil in a pan.
- Fry the papad pieces in the hot oil and keep them aside.
- In the same oil, sauté small onions and ginger.
- Add dry red chilies, Kashmiri chilies, and curry leaves.
- Fry on low flame until the chilies change color.
- Turn off the flame and let the mixture cool completely.
- Add the cooled mixture to a small mixer jar.
- Add tamarind and a few fried papad pieces.
- Crush it lightly first.
- Add the remaining papad pieces and crush again.
- Add grated coconut and salt as needed.
- Grind everything together into a coarse chammandi.
- Transfer to a bowl and serve with rice.
Papadam chammandi is ready!
മീൻ രുചിയിൽ ഒരു അടിപൊളി വഴുതനങ്ങ ഫ്രൈ; ഇത് മാത്രം മതി ഒരു പ്ലേറ്റ് ചോറുണ്ണാൻ.!!