Cauliflower Chilly Fry

ചായക്കൊപ്പം തട്ടുകട സ്പെഷ്യൽ വറുത്ത കോളിഫ്ലവർ; ഒരെണ്ണം കഴിച്ചാൽ പിന്നെ പ്ളേറ്റ് കാലിയാകുന്നത് അറിയില്ല.!! Cauliflower Chilly Fry

Cauliflower Chilly Fry : വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് കോളിഫ്ളവർ ഫ്രെെ.പച്ചക്കറി കുടുംബത്തിലെ അംഗമായ കോളിഫ്ലവർ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണിത്. വെള്ള, പച്ച, പർപ്പിള്‍ തുടങ്ങി പല നിറങ്ങളിലും ഇവ കാണപ്പെടുന്നു.തലച്ചോറിന്റെ വികാസത്തിന് വേണ്ട പല ഘടകങ്ങളും കോളിഫ്ലവറില്‍ അടങ്ങിയിട്ടുണ്ട്.അതിനാൽ ഓർമ്മയ്ക്കും മാനസികാരോഗ്യത്തിനും ആവശ്യമായ ഒരു പോഷകമാണ് കോളിഫ്ലവർ. കോളിഫ്ലവർ കൊണ്ട് രുചിയുള്ള ഫ്രൈ തയ്യാറാക്കി നോക്കാം.

Cauliflower Chilly Fry Ingredients

  • 1 cauliflower.
  • 1 cup gram flour.
  • Kashmiri chili powder.
  • 3 tablespoons turmeric powder.
  • 1 egg.
  • Salt, as needed.
  • Oil, for frying.
  • A few curry leaves.
  • A few dry red chilies.

കോളിഫ്ലവർ തണ്ടോടു കൂടെ ചെറുതായി കട്ട് ചെയ്തെടുക്കുക.തിളപ്പിച്ച വെള്ളത്തിൽ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് അതിലേക്ക് കോളിഫ്ലവർ ഇട്ട് 2 മിനിറ്റിന് ശേഷം ഊറ്റി എടുക്കുക. ശേഷം വെള്ളത്തിൽ കഴുകി എടുക്കുക.അടുത്തതായി കോളിഫ്ലവർ ഒരു വലിയ പാത്രത്തിൽ ഇട്ട് ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, മുട്ട, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.അടുത്തതായി വേറൊരു പാത്രത്തിൽ കടലപ്പൊടിയും കുറച്ച് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് കട്ടിയിൽ മിക്സ്‌ ചെയ്തെടുക്കുക.

ശേഷം കോളിഫ്ലവറിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.അടുത്തതായി ഇത് വറുത്തെടുക്കാൻ വേണ്ടി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക.ഇതിലേക്ക് കോളിഫ്ലവർ ചേർത്ത് ഫുൾ തീയിൽ ഇട്ട് മൊരിച്ചെടുക്കുക. ഇതേപോലെ എല്ലാം മൊരിച്ചെടുത്തതിന് ശേഷം കുറച്ച് കറിവേപ്പിലയും ഒണക്ക മുളകും എണ്ണയിൽ ഇട്ട് വറുത്ത് കോരുക. ശേഷം കോളിഫ്ലവർ സെർവ് ചെയ്യുമ്പോൾ അതിന്റെ മേൽഭാഗത്തു ഇട്ട് ബാക്കിയാക്കുക. ടേസ്റ്റി കോളിഫ്ലവർ വറുത്തത് റെഡി!! Video credit :
Mia kitchen

Cauliflower Chilly Fry

  1. Cut the cauliflower into small pieces along with the stems.
  2. Boil water with turmeric powder and salt.
  3. Add the cauliflower pieces and blanch them for 2 minutes.
  4. Drain the water and rinse the cauliflower in clean water.
  5. Take the cauliflower in a large bowl.
  6. Add chili powder, turmeric powder, egg, and salt. Mix well.
  7. In another bowl, mix gram flour with a little salt and enough water to make a thick batter.
  8. Add this gram flour batter to the cauliflower and mix well.
  9. Heat oil in a pan.
  10. Add the cauliflower pieces and fry on high flame until crispy and golden brown.
  11. In the same oil, fry a few curry leaves and dry red chilies.
  12. Garnish the fried cauliflower with the curry leaves and chilies.

പപ്പടം കൊണ്ട് അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ.. പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയിൽ പപ്പടം ചമ്മന്തി.!!