വ്യത്യസ്ത രുചിയിൽ ഒരു ചിക്കൻ കറി.!! ചിക്കൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ; എത്ര തിന്നാലും കൊതി തീരൂല മക്കളെ.!! Variety Chicken curry
Variety Chicken curry : എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. ചിക്കൻ ഏത് രീതിയിൽ തയ്യാറാക്കിയാലും കഴിക്കാൻ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ താൽപര്യമുണ്ടായിരിക്കും. എന്നാൽ സ്ഥിരമായി ഒരേ രീതിയിൽ തന്നെ ചിക്കൻ കറി തയ്യാറാക്കി കഴിഞ്ഞാൽ ചിലപ്പോഴെങ്കിലും മടുപ്പ് തോന്നാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ആദ്യം തന്നെ ചിക്കന്റെ കഷണങ്ങൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് ഇട്ടുവയ്ക്കുക. അതിലേക്ക് ഒരു പിഞ്ച് അളവിൽ മഞ്ഞൾപൊടി,അല്പം ഉപ്പ്,തൈര് എന്നിവ ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് വെക്കണം. ഈയൊരു രീതിയിൽ ചിക്കൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ശേഷം കറിയിലേക്ക് ആവശ്യമായ മറ്റ് ചേരുവകൾ തയ്യാറാക്കിയെടുക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരുപിടി അളവിൽ ചെറിയ ഉള്ളി,
ഒരു വലിയ കഷണം, ഇഞ്ചി ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി, തക്കാളി എന്നിവയിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റി വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അല്പം മഞ്ഞൾപൊടി ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കരിയാത്ത രീതിയിൽ ഒന്ന് ചൂടാക്കി എടുക്കുക.
ശേഷം അതിലേക്ക് അരച്ചു വെച്ച അരപ്പു കൂടി ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളുടെയും പച്ചമണം പൂർണമായും പോയി കഴിയുമ്പോൾ അതിലേക്ക് എടുത്തുവച്ച ചിക്കൻ കൂടി ചേർത്ത് അൽപനേരം അടച്ചുവെച്ച് വേവിക്കാം. അവസാനമായി ഉപ്പ് ആവശ്യമെങ്കിൽ അതും അല്പം കൂടി വെള്ളവും മല്ലിയിലയും ചേർത്ത് കറി വാങ്ങി വയ്ക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ചിക്കൻ കറി റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Variety Chicken curry Video Credit : Eva’s world