ഇത്ര രുചിയോടെ തക്കാളി ചോറ് കഴിച്ചിട്ടുണ്ടോ
About Tomato rice
എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് തക്കാളി ചോറ്. വേറെ കറികളൊന്നും ഇല്ലെങ്കിൽ അല്ലെങ്കിൽ കറി വെച്ചിട്ടില്ലെങ്കിലും ഇത് ഉണ്ടെങ്കിൽ കിടു ആയിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപാട് ഇഷ്ടമാകുന്ന ഒരു ലഞ്ച് ബോക്സ് മെനു കൂടിയാണ് നമ്മുടെ ഈ ഒരു തക്കാളിച്ചോറ്
Ingredients ( Tomato rice )
- സവാള
- തക്കാളി
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- കറിവേപ്പില
- വെളിച്ചെണ്ണ
- കടുക്
- ഉഴുന്ന്
- ജീരകം
- മഞ്ഞൾപൊടി
- മുളക്പൊടി
- ഗരംമസാല
- മല്ലിപൊടി
How to make Tomato rice
തക്കാളിച്ചോർ തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് നല്ലതുപോലെ ചൂടാക്കിയെടുക്കുക. ചൂടായി വരുമ്പോൾ ഇതിലേക്ക് കടുക് ചേർത്ത് പൊട്ടിച്ചെടുക്കാം. ജീരകവും ഉഴുന്ന് ചേർത്ത് ഇളക്കുക. അതിനുശേഷം ഇതിലേക്ക് അറിഞ്ഞു വെച്ച സവാളയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. വഴണ്ട് വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം.
അതിനുശേഷം ഈ ഒരു മിക്സ് നല്ലതുപോലെ ഇളക്കി വഴറ്റിയെടുക്കണം. അടുത്തതായി എല്ലാ പൊടികളും ചേർത്ത് കൊടുക്കാവുന്നതാണ്. പൊടിയുടെ പച്ചമണം മാറുന്നത് വരെ വഴറ്റിയശേഷം തക്കാളി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടി വെച്ച് വേവിച്ചെടുക്കാവുന്നതാണ്. തക്കാളി വെന്തു കഴിഞ്ഞാൽ ഇതിലേക്ക് വേവിച്ചു വെച്ച ചോറ് ചേർത്ത് നന്നായി മിക്സ് ചെയുക. കിടിലൻ രുചിയിലുള്ള തക്കാളി ചോറ് തയ്യാറായി കഴിഞ്ഞു Recipe Credit : Akkus Cooking
Read Also : കുറഞ്ഞ ചേരുവ മാത്രം മതി ഒരടിപൊളി ചിക്കൻ ഫ്രൈ തയ്യാറാക്കാം
fpm_start( "true" );