മുളക് പൊടിക്കുമ്പോൾ ഇത് കൂടി ചേർത്ത് പൊടിച്ചാൽ പത്തിരട്ടി കൂടുതൽ ഗുണം; കുത്തു മുളക് പൂപ്പൽ വരാതെ വർഷങ്ങളോളം സൂക്ഷിക്കാം.!! To Make Perfcet Chilly Flakes
To Make Perfcet Chilly Flakes : എല്ലാദിവസവും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന കറികളിൽ ഒഴിച്ചു കൂടാനാവാത്ത ചേരുവകളിൽ ഒന്നാണല്ലോ ഉണക്കമുളകും, മുളകുപൊടിയും. സാധാരണയായി പാചക ആവശ്യങ്ങൾക്കുള്ള മുളകുപൊടി പാക്കറ്റ് ആയി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ അതിന് പകരമായി ഉണക്കമുളക് ഉപയോഗിച്ച് ഒരു മസാലകൂട്ടും, ചില്ലി ഫ്ലേക്സും എങ്ങനെ വീട്ടിൽ
തന്നെ ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ ഉണക്കമുളക് നല്ല രീതിയിൽ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി എടുക്കുക. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് 100 ഗ്രാം അളവിൽ ഉണക്കമുളക് ഇട്ടുകൊടുക്കാം. മീഡിയം ഫ്ലെയിമിൽ വച്ചാണ് മുളക് വഴറ്റിയെടുക്കേണ്ടത്. അതോടൊപ്പം തന്നെ രണ്ട് ചെറിയ കഷ്ണം ചുക്കുകൂടി മുളകിനോടൊപ്പം ഇട്ട് ചൂടാക്കി എടുക്കുക. ഈയൊരു കൂട്ടിന്റെ ചൂടൊന്ന് ആറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് ചില്ലി
ഫ്ലേക്സ് രൂപത്തിൽ പൊടിച്ചെടുക്കാവുന്നതാണ്. ഈയൊരു കൂട്ടിന്റെ ചൂട് ആറി കഴിയുമ്പോൾ എയർ ടൈറ്റായ കണ്ടൈനറുകളിൽ ആക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. മറ്റൊരു രീതി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് 100 ഗ്രാം അളവിൽ ഉണക്കമുളകും, ഒരു ടേബിൾ സ്പൂൺ അളവിൽ മല്ലിയും ചേർത്ത് ചൂടാക്കി എടുക്കുക. അതിന്റെ ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് തരികളില്ലാത്ത രൂപത്തിൽ പൊടിച്ചെടുത്ത ശേഷം എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന മസാലക്കൂട്ടുകൾ ഉപയോഗപ്പെടുത്തി കിടിലൻ ടേസ്റ്റിൽ ഒരു ലിവർ ഫ്രൈ തയ്യാറാക്കാവുന്നതാണ്. അതിനായി ലിവർ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം അത് നല്ലതുപോലെ കഴുകി നേരത്തെ പൊടിച്ചു വച്ച മുളക് പൊടിയും, മസാല പൊടിയും, അല്പം മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും, കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. ശേഷം സ്റ്റൗ ഓൺ ചെയ്ത് ലിവർ ഫ്രൈ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Thoufeeq Kitchen
fpm_start( "true" );