Then nellikka Recipe

വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം രുചിയൂറും തേൻ നെല്ലിക്ക; ഇങ്ങനെ ഉണ്ടാക്കിയാൽ ഒരു വര്ഷം ആയാലും കേടാകില്ല.!! Then nellikka Recipe

Then nellikka Recipe : വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഒന്നാണല്ലോ നെല്ലിക്ക. സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ നെല്ലിക്ക അച്ചാറിട്ട് സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം കടകളിൽ നിന്നും തേൻ നെല്ലിക്ക സുലഭമായി ലഭിക്കാറുമുണ്ട്. അച്ചാർ ഇടാനായി ഇത്തരത്തിൽ വാങ്ങുന്ന നെല്ലിക്ക ഉപയോഗിച്ച് തേനൂറും തേൻ നെല്ലിക്ക ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

തേൻ നെല്ലിക്ക തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി എടുത്ത വലിപ്പമുള്ള നെല്ലിക്കകൾ, ഒരു കപ്പ് അളവിൽ പഞ്ചസാര, അരക്കപ്പ് ശർക്കര പൊടിച്ചത്, മൂന്നു മുതൽ 4 എണ്ണം കുരുമുളക്, മൂന്ന് ഗ്രാമ്പൂ, മൂന്ന് ഏലക്ക, രണ്ടു ചെറിയ കഷണം പട്ട ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച നെല്ലിക്ക ഒരു ഫോർക്ക് ഉപയോഗിച്ച് ഓട്ടയിട്ട് വയ്ക്കണം. ശേഷം ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത് അത് നന്നായി തിളപ്പിക്കുക.

വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് നെല്ലിക്ക ഇട്ടു കൊടുക്കാവുന്നതാണ്. നെല്ലിക്ക വെള്ളത്തിൽ കിടന്ന് നന്നായി വെന്ത് തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്ത് വെള്ളത്തിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. ശേഷം അടി കട്ടിയുള്ള ഒരു പാത്രത്തിൽ പഞ്ചസാര വിതറി കൊടുക്കുക. അതിന് മുകളിലായി വേവിച്ചുവെച്ച നെല്ലിക്ക അടുക്കുക. ശേഷം മുകളിലായി ഒരു ലയർ കൂടി പഞ്ചസാര ഇട്ടു കൊടുക്കണം. അതോടൊപ്പം തന്നെ പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക് എന്നിവ കൂടി ഇട്ടുകൊടുക്കാം. അവസാനമായി ശർക്കര പൊടിച്ചത് കൂടി ഇട്ടശേഷം നല്ലതുപോലെ മിക്സ് ചെയ്യുക.

ഈയൊരു സമയത്ത് കുറച്ച് വെള്ളം കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. നെല്ലിക്ക പഞ്ചസാരയിൽ കിടന്ന് നല്ലതുപോലെ സിറപ്പ് ആയി തുടങ്ങുമ്പോൾ പതുക്കെ ഇളക്കി കൊടുക്കുക. ഒന്ന് സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക് അല്പം തേൻ കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. നെല്ലിക്കയുടെ വെള്ളം ഏകദേശം നെയ്യ് ഉരുകിയ രൂപത്തിൽ ആകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. തേൻ നെല്ലിക്ക ചൂടാറിയശേഷം ഒട്ടും വെള്ളത്തിന്റെ അംശം ഇല്ലാത്ത ഒരി പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Then nellikka Recipe Video Credit : Hisha’s Cookworld