കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു കിടിലൻ പുഡ്ഡിംഗ്.!! എന്റെ പൊന്നോ എന്താ രുചി; വെറും 3 ചേരുവയിൽ പാലും പഞ്ചസാരയും ഉണ്ടെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാം.!! Sugar Milk Pudding recipe
Sugar Milk Pudding recipe : വീട്ടിൽ അതിഥികളെല്ലാം പെട്ടെന്ന് വരുന്നുണ്ടെന്ന് കേൾക്കുമ്പോൾ എന്ത് തയ്യാറാക്കുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. വളരെ കുറഞ്ഞ സമയം കൊണ്ട് രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പുഡ്ഡിങ്ങിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Sugar Milk Pudding recipe Ingredients
- Milk
- Sugar
- China Gras
- Almonds
ഈയൊരു പുഡ്ഡിംഗ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ അര ലിറ്റർ അളവിൽ പാൽ, മധുരത്തിന് ആവശ്യമായ പഞ്ചസാര, ചൈന ഗ്രാസ്, ബദാം പൊടിച്ചെടുത്തത് ഇത്രയും ചേരുവകൾ മാത്രമാണ്. പുഡ്ഡിംഗ് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ച് അത് നല്ലതുപോലെ തിളപ്പിച്ച് കുറുക്കിയെടുത്ത് മാറ്റിവയ്ക്കുക. മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച പഞ്ചസാരയും അല്പം വെള്ളവും ഒഴിച്ച് കാരമലൈസ് ചെയ്തെടുക്കണം. ഒരു കാരണവശാലും പഞ്ചസാര കൂടുതലായി കാരമലൈസ് ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ പുഡ്ഡിംഗ് തയ്യാറാക്കുമ്പോൾ കൈപ്പ് വരാനുള്ള സാധ്യത കൂടുതലാണ്.
പഞ്ചസാര കാരമലൈസ് ആയി കഴിഞ്ഞാൽ അതിലേക്ക് തിളപ്പിച്ച് വെച്ച പാൽ കുറേശ്ശെയായി ഒഴിച്ച് മിക്സ് ചെയ്തെടുക്കണം. ഈയൊരു കൂട്ട് നല്ല രീതിയിൽ ബ്ലൻഡ് ആയി വരുമ്പോഴേക്കും ചൈനാഗ്രാസ് റെഡിയാക്കി എടുക്കാം. അതിനായി ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് അത് തിളച്ചു വരുമ്പോൾ ചൈനാഗ്രാസ് ഇട്ട് നല്ലതുപോലെ അലിയിപ്പിച്ചെടുക്കുക. അലിയിപ്പിച്ചെടുത്ത ചൈന ഗ്രാസ് കൂടി തിളച്ച വരുന്ന പാലിലേക്ക് ചേർത്ത് നല്ലതുപോലെ കുറുക്കി എടുക്കുക. ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് അല്പം നെയ്യ് തടവി തയ്യാറാക്കി വെച്ച പാലിന്റെ കൂട്ട് അതിലേക്ക് ഒഴിച്ചു കൊടുക്കുക. അതിന്റെ മുകളിലേക്ക് ചെറുതായി മുറിച്ചുവെച്ച ബദാം കൂടി ഇട്ടുകൊടുത്ത ശേഷം സെറ്റ് ആകാനായി മാറ്റിവയ്ക്കാം. ശേഷം മുറിച്ചെടുത്ത് ആവശ്യാനുസരണം സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sugar Milk Pudding recipe Video Credit : cook with shafee
Sugar Milk Pudding recipe
Boil the Milk:
Pour the milk into a heavy-bottomed pan and bring it to a boil. Let it simmer until slightly reduced and creamy. Set aside.
Caramelize Sugar:
In a separate pan, add sugar with a little water and heat until it just caramelizes to a light golden. (Avoid over-caramelizing to prevent bitterness.)
Mix Milk with Caramel:
Carefully pour boiled milk into the caramel and stir well so the caramel dissolves smoothly.
Prepare China Grass:
Soak china grass (agar agar) in water for 10 minutes. Heat gently until fully dissolved. Strain if needed.
Combine & Set:
Add the china grass solution to the hot milk mixture. Stir thoroughly to distribute evenly.
Pour & Garnish:
Grease a plate or tray lightly with ghee. Pour in the pudding mixture. Sprinkle chopped almonds on top.
Chill:
Let the pudding cool down to room temperature, then refrigerate until fully set (about 2–3 hours).
Serve:
Slice and serve chilled for a melt-in-the-mouth, rich milk pudding.