മുളപ്പിച്ച ചെറുപയർ തോരൻ.. തോരൻ ഇനി മുതൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ ഇഷ്ടമില്ലാത്തവരും കഴിക്കും ഇങ്ങനെ ചെയ്‌താൽ.!! Sprouted Green Gram Stir Fry Recipe
Sprouted Green Gram Stir Fry Recipe : വളരെയധികം പ്രോട്ടീൻ റിച്ചായ ചെറുപയർ മുളപ്പിച്ചത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. എന്നാൽ പലർക്കും ചെറുപയർ എങ്ങനെ മുളപ്പിച്ചെടുക്കണം എന്നതിനെപ്പറ്റി അത്ര ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് ഈസിയായി ചെയ്തു നോക്കാവുന്ന രുചികരമായ മുളപ്പിച്ച ചെറുപയർ കൊണ്ടുള്ള ഒരു തോരന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മുളപ്പിച്ച ചെറുപയർ തോരൻ തയ്യാറാക്കാനായി
ആദ്യം തന്നെ ആവശ്യത്തിന് അളവിൽ ചെറുപയർ എടുത്ത് അത് നല്ലതുപോലെ കഴുകി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. കുറഞ്ഞത് ഒമ്പത് മണിക്കൂർ നേരമെങ്കിലും ചെറുപയർ വെള്ളത്തിൽ ഇതേ രീതിയിൽ ഇട്ടു വയ്ക്കണം. ശേഷം ചെറുപയറിൽ നിന്നും വെള്ളം പൂർണമായും കളഞ്ഞ് ഒരു അരിപ്പയിലേക്കോ അല്ലെങ്കിൽ തുണിയിലോ പൊതിഞ്ഞ് വെക്കേണ്ടതുണ്ട്. അരിപ്പയാണ് വെക്കുന്നത് എങ്കിൽ പെട്ടെന്ന് തന്നെ മുളകൾ വരുന്നത് കാണാനായി സാധിക്കും.
പിറ്റേദിവസം ഉച്ചയാകുമ്പോഴേക്കും ചെറുപയറിൽ നിന്നും നല്ല രീതിയിൽ മുളകൾ വന്നു തുടങ്ങിയിട്ടുണ്ടാകും. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും ഉണക്കമുളകും ഇട്ട് പൊട്ടിച്ച് കറിവേപ്പില കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത് കൂടി അതിലേക്ക് ഇട്ട് മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തോരനിലേക്ക് ആവശ്യമായ ഉപ്പ്
കൂടി ചേർത്ത് കൊടുക്കാം. പിന്നീട് മുളപ്പിച്ചുവെച്ച പയർ അതിലേക്ക് ഇട്ട് അല്പം നേരം അടച്ചുവെച്ച് വേവിക്കണം. അവസാനമായി ചിരകിവെച്ച തേങ്ങ കൂടി തോരനിൽ ചേർത്ത് മിക്സ് ചെയ്തെടുക്കുക. മുളപ്പിച്ചെടുത്ത ചെറുപയർ കൂടുതലായി വേവിക്കേണ്ട ആവശ്യമില്ല. ഇപ്പോൾ നല്ല രുചികരമായ പ്രോട്ടീൻ റിച്ചായ ചെറുപയർ തോരൻ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sprouted Green Gram Stir Fry Recipe Video Credit : DELICIOUS RECIPES
fpm_start( "true" );