Spicy Sardine Curry Recipe

സ്പെഷ്യൽ മത്തി മുളകിട്ടത്.!! ഇതാണ് മക്കളെ നാടൻ മത്തിക്കറിയുടെ രുചി രഹസ്യം; മൺചട്ടിയിൽ ഒരൊറ്റ തവണ മത്തിക്കറി ഇതുപോലെ ഉണ്ടാക്കൂ.!! Spicy Sardine Curry Recipe

Spicy Sardine Curry Recipe : വ്യത്യസ്‍തങ്ങളായ രീതിയിൽ നമ്മൾ മീൻ കറി തയ്യാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മത്തികറി ഉണ്ടാക്കിയാലോ. തനി നാടൻ രുചിയിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം ഈ റെസിപ്പി. മീൻകറി എത്ര ഉണ്ടാക്കിയാലും ശരിയാവുന്നില്ല എന്ന പരാതി ഇതോടെ മാറും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

  • മത്തി – 12 എണ്ണം
  • ഉലുവ – 1/4 tsp
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത്
  • ചെറിയ ഉള്ളി- 10 എണ്ണം
  • പച്ചമുളക് – 3 എണ്ണം
  • തക്കാളി- 1 എണ്ണം
  • കുടംപുളി – 3 എണ്ണം
  • കറിവേപ്പില,ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കിയെടുക്കാനായി നമ്മൾ ഇവിടെ 12 മത്തി എടുത്തിട്ടുണ്ട്. മത്തി നന്നായി വൃത്തിയാക്കി കഴുകി എടുത്ത് വരഞ്ഞു കൊടുക്കുക. മീനിൽ നല്ല മസാല പിടിക്കാനാണ് നമ്മൾ ഇങ്ങനെ വരഞ്ഞു കൊടുക്കുന്നത്. അടുത്തതായി കുറച്ചു കുടംപുളി ചെറിയ ചൂടുവെള്ളത്തിൽ സോക് ചെയ്തു വെക്കുക. കറിയുണ്ടാക്കുവാനായി ഒരു മൺചട്ടി അടുപ്പത്തു വെച്ച് ചൂടാക്കുക. മൺചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് 1/4 tsp ഉലുവ, ഇഞ്ചി

വെളുത്തുള്ളി ചതച്ചത്, 10 ചെറിയ ഉള്ളി ചതച്ചത്, 3 പച്ചമുളക് കീറിയത്, വേപ്പില, തക്കാളി എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Tasty Recipes Kerala

fpm_start( "true" );