എത്ര പഴകിയ കറയും കളയാം ഒറ്റ സെക്കൻഡിൽ ഇതിലും എളുപ്പവഴി വേറെയില്ല; പപ്പായ ഇലകൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! Bathroom cleaning using papaya leaf
Bathroom cleaning using papaya leaf : വീട് ക്ലീൻ ചെയ്യുമ്പോൾ ഏറ്റവും അധിക സമയം ആവശ്യമായി വരുന്ന ഒരു ഭാഗമാണ് ബാത്റൂം. പ്രത്യേകിച്ച് ബാത്റൂമിലെ വാഷ്ബേസിനുകൾ, ക്ലോസെറ്റ്, വാൾ ടൈലുകൾ എന്നിവിടങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. മാത്രമല്ല അത് മറ്റൊരു കറയായി പറ്റിപ്പിടിച്ച് ഇരിക്കാനും സാധ്യത കൂടുതലാണ്.
അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള ചേരുവകളും, പപ്പായ ഇലയും ഉപയോഗപ്പെടുത്തി എങ്ങിനെ ഒരു സൊലൂഷൻ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം എടുക്കുക. അതിലേക്ക് ഒരു വലിയ പപ്പായയുടെ ഇല ചെറിയ കഷണങ്ങളായി മുറിച്ചിടുക. ശേഷം രണ്ട് നാരങ്ങയും ചെറുതായി മുറിച്ച് അതോടൊപ്പം ചേർത്ത് കൊടുക്കുക. ഈയൊരു വെള്ളം അടുപ്പത്ത് വെച്ച് നല്ല രീതിയിൽ തിളപ്പിച്ച് പകുതിയാക്കി എടുക്കണം. ശേഷം സ്റ്റവ് ഓഫ്
ചെയ്ത് വെള്ളത്തിന്റെ ചൂട് ഒന്ന് മാറി തുടങ്ങുമ്പോൾ അത് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് ഒഴിക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, ഒരു സാഷെ ഷാംപൂവും പൊട്ടിച്ചൊഴിക്കുക. ഈയൊരു ലിക്വിഡ് സ്പ്രേ ബോട്ടിലിൽ ആക്കി വെക്കുക. അതല്ല ഇൻസ്റ്റന്റ് ആയി ക്ലീൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഈ ലിക്വിഡ് ക്ലീൻ ചെയ്യേണ്ട ഭാഗങ്ങളിൽ എല്ലാം ഒഴിച്ചു കൊടുക്കുക.
അല്പനേരം റസ്റ്റ് ചെയ്യാനായി ഇടുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ലിക്വിഡ് ഒഴിച്ച ഇടങ്ങളിലെല്ലാം ഒന്ന് ഉരച്ചു കൊടുത്താൽ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി സാധിക്കും. ലിക്വിഡിൽ നിന്നുണ്ടാകുന്ന കറകളും മറ്റും പോകാനായി അവസാനം പച്ചവെള്ളം ഒഴിച്ച് ക്ലീൻ ചെയ്തെടുത്താൽ മതിയാകും. ഈയൊരു രീതിയിലൂടെ വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമുകൾ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : NNR Kitchen