Special Chicken curry recipe

എല്ലാം കൂടി ഒരൊറ്റ വിസിൽ.!! ചിക്കൻ കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; എത്ര തിന്നാലും കൊതി തീരൂല മക്കളേ.!! Special Chicken curry recipe

Special Chicken curry recipe ; നമ്മുടെയെല്ലാം വീടുകളിൽ ഭക്ഷണമുണ്ടാക്കുമ്പോൾ അതിൽ നിന്നും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണല്ലോ ചിക്കൻ കറി. പല രീതികളിൽ ചിക്കൻ കറി ഉണ്ടാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ കുറഞ്ഞ സമയം കൊണ്ട് എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കിലോ അളവിൽ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുത്തത്, എരുവിന് ആവശ്യമായ പച്ചമുളക്,മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ്, ഇഞ്ചി,വെളുത്തുള്ളി എന്നിവ ചതച്ചെടുത്തത്, ചിക്കൻ മസാല, പട്ട, ഏലക്ക, സവാള, ചെറിയ ഉള്ളി, തക്കാളി, വെളിച്ചെണ്ണ, ആവശ്യത്തിന് ഉപ്പ്, മല്ലിയില, കറിവേപ്പില ഇത്രയും സാധനങ്ങളാണ്.

  • Ingredients
  • Chicken
  • Crushed green chilies
  • chili powder
  • turmeric powder
  • coriander powder
  • salt,
  • ginger,
  • garlic
  • chicken masala
  • coriander
  • cardamom
  • onion
  • small onion
  • tomato
  • coconut oil

ആദ്യം തന്നെ വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് ചിക്കൻ ഇട്ടുകൊടുക്കുക. അതിനു മുകളിലായി അരിഞ്ഞുവെച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി, പൊടികൾ മസാല കൂട്ട് എന്നിവയെല്ലാം ചേർത്ത് കൊടുക്കുക. ശേഷം കുറച്ച് വെളിച്ചെണ്ണ കൂടി തൂവി കൊടുത്ത ശേഷം കൈ ഉപയോഗിച്ച് എല്ലാ ചേരുവകളും ചിക്കനിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. കുക്കർ അടച്ചശേഷം രണ്ട് വിസിൽ വരുന്നതുവരെ കാത്തിരിക്കുക. വിസിൽ മുഴുവനായും പോയി കഴിയുമ്പോൾ കുക്കർ തുറന്ന ശേഷം കുറച്ചുനേരം കൂടി ചിക്കൻ കറി കുറുക്കിയെടുക്കാം.

ഈയൊരു സമയത്ത് ആവശ്യമെങ്കിൽ കുറച്ച് വെള്ളമോ തേങ്ങാപ്പാലോ കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതല്ലെങ്കിൽ തിക്കായ ഗ്രേവിയുടെ രൂപത്തിലും ഈ ഒരു കറി ഉപയോഗപ്പെടുത്താം. കറി വാങ്ങി വയ്ക്കുന്നതിന് മുൻപായി മുകളിൽ കുറച്ച് കറിവേപ്പിലയും, മല്ലി ഇലയും വറവലും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. ഇപ്പോൾ നല്ല രുചികരമായ ചിക്കൻ കറി റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Chicken recipe Video Credit : Malappuram Thatha Vlogs by Ayishu