Soya Chunks Recipe

ബട്ടർ ചിക്കന്റെ രുചിയിൽ ഒരു സോയ ചങ്ക്‌സ് കറി

About Soya Chunks Recipe​

ഉച്ചയൂണിനൊപ്പം നോൺവെജ്ജ് കൂടെയുണ്ടെങ്കിൽ കുശാലായെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയ ചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജ്ജിനെ വെല്ലുന്ന കറിയുണ്ടാക്കാം. വെജ്കാരുടെ ചങ്കാണ് ഈ സോയ ചങ്ക്സ്. ചിക്കനും ബീഫും മാറി നിൽക്കുന്ന ഒരു അടിപൊളി സോയ ചങ്ക്സ് കറി തയ്യാറാക്കാം. ചപ്പാത്തിക്കൊപ്പം കഴിക്കാൻ ബട്ടർ ചിക്കൻ രീതിയിൽ വളരെ റിച്ചായ സോയ ചങ്ക്സ് കറി തയ്യാറാക്കാം.

Ingredients: (Soya Chunks Recipe​)

  • സോയ ചങ്ക്‌സ് – 200 ഗ്രാം ( 2 കപ്പ് )
  • വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
  • ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ
  • മുളക്പൊടി – 1 ടീസ്പൂൺ (കാശ്മീരി മുളക് + സാദാ മുളക്പൊടി)
  • ഖരം മസാല – 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് – 1/2 ടീസ്പൂൺ
Soya Chunks Recipe
  • സവാള – 2 (മീഡിയം)
  • വെളുത്തുള്ളി – 6 (മീഡിയം)
  • ഇഞ്ചി – 3/4 വലുപ്പത്തിൽ
  • തക്കാളി – 2( മീഡിയം)
  • അണ്ടിപ്പരിപ്പ് – 8 എണ്ണം
  • ബട്ടർ – 1 ടേബിൾ സ്പൂൺ
  • എണ്ണ
  • മുളക്പൊടി – 1 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ഖരം മസാല – 1 1/2 ടീസ്പൂൺ ( 1 tsp + 1/2 tsp )
  • നല്ല ജീരകം പൊടിച്ചത് – 1/4 ടീസ്പൂൺ
  • കസൂരി മേത്തി – 1 ടേബിൾ സ്പൂൺ
  • ഫ്രഷ് ക്രീം – 1 1/2 ടേബിൾ സ്പൂൺ
  • ചൂട് വെള്ളം – 1 1/2 ഗ്ലാസ്
  • ബട്ടർ – 1 ടീസ്പൂൺ
  • ഉപ്പ്
  • മല്ലിയില
Soya Chunks Recipe

How to make Soya Chunks Recipe​

ആദ്യമായി ഒരു പാത്രത്തിലേക്ക് 200 ഗ്രാം സോയാചങ്ക്സ്, ഒന്നര ടീസ്പൂൺ ഉപ്പ്, ഏഴ് കപ്പ് തിളച്ച വെള്ളം എന്നിവ ചേർത്ത് 15 മിനിറ്റോളം സോയ ചങ്ക്‌സ് നന്നായി കുതിർത്തെടുക്കണം. ശേഷം ഇത് നന്നായി പിഴിഞ്ഞെടുത്ത് വീണ്ടും തണുത്ത വെള്ളത്തിൽ നല്ലപോലെ കഴുകി എടുക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി അരച്ചതും ഒരു ടീസ്പൂൺ ഇഞ്ചി അരച്ചതും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും നല്ല മുളകുപൊടിയും കൂടെ മിക്സ് ചെയ്തെടുത്തതും അര ടീസ്പൂൺ ഗരം മസാലയും അര ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. ഇത് ഒരു 10 മിനിറ്റോളം റസ്റ്റ് ചെയ്യാനായി അടച്ച് മാറ്റിവയ്ക്കാം.

Soya Chunks Recipe

ശേഷം ഒരു കടായി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് സവാള നീളത്തിൽ അരിഞ്ഞെടുത്തത് ചേർത്തു കൊടുക്കണം. ശേഷം ആറല്ലി വെളുത്തുള്ളി നെടുകെ മുറിച്ചെടുത്തതും ഒരു മുക്കാൽ വലുപ്പത്തിൽ ഉള്ള ഇഞ്ചി നീളത്തിൽ അരിഞ്ഞെടുത്തതും കൂടെ ചേർത്തു കൊടുത്ത് ഇതിന്റെ നിറം മാറുന്നത് വരെ വഴറ്റി കൊടുക്കണം. ശേഷം ഇതിലേക്ക് രണ്ടു മീഡിയം വലുപ്പത്തിലുള്ള തക്കാളി അരിഞ്ഞെടുത്തതും എട്ടോളം അണ്ടിപ്പരിപ്പും കൂടെ ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത ശേഷം തീ ഓഫ് ചെയ്യുക. അടുത്തതായി ഒരു കടായി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് നേരത്തെ മസാല പുരട്ടി വെച്ച സോയ ചങ്ക്സ് ചേർത്ത് ചെറുതായൊന്ന് വറുത്തെടുക്കുക. വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയതും എല്ലാവർക്കും ഒരു പോലെ ഇഷ്ട്ടപ്പെടുന്നതുമായ ഈ കിടിലൻ റെസിപ്പി നിങ്ങളും തയ്യാറാക്കൂ. Recipe Credit : Sheeba’s Recipes

Read Also : അസാധ്യ രുചിയിൽ തൈര് സാദം എളുപ്പത്തിൽ തയ്യാറാക്കാം!

fpm_start( "true" );