Soft Ela Ada recipe

ഇലയട തയ്യാറാക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ ഈയൊരു രീതിയിൽ ചെയ്തു നോക്കൂ; വായിലിട്ടാൽ അലിയുന്ന സോഫ്റ്റ്‌ ഇലയട.!! Soft Ela Ada recipe

Soft Ela Ada recipe : പണ്ടു കാലങ്ങൾ തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു പലഹാരമാണ് ഇലയട. രാവിലെ പ്രഭാതഭക്ഷണമായും ഈവനിംഗ് സ്നാക്കായുമെല്ലാം ഇലയട തയ്യാറാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ഇലയട തയ്യാറാക്കാറുള്ളത്. നല്ല സോഫ്റ്റ് ആയ രുചിയേറിയ ഇലയട എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.

Soft Ela Ada recipe Ingredients

  • Rice flour (fine, roasted or idiyappam/pathiri flour) – 2 cups
  • Salt – 1 tsp
  • Ghee – 1 tsp
  • Warm water – about 2¼ cups
  • Jaggery (crushed or powdered) – 1 to 1½ cups
  • Fresh grated coconut – 1 cup
  • Cardamom powder – ½ tsp
  • Ghee – 1 tsp
  • Banana leaves (washed, cut, and wilted over flame)

ഇലയട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചീകി ഇടുക. അതല്ലെങ്കിൽ ശർക്കര പൊടി നേരിട്ടും ഉപയോഗിക്കാവുന്നതാണ്. ചീകി വച്ച ശർക്കരയിലേക്ക് ഒരുപിടി അളവിൽ തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഈയൊരു ഫില്ലിങ്ങ്സ് മാറ്റിവയ്ക്കാം. അടുത്തതായി അടയിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കി എടുക്കണം. അതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടി ഇട്ടു കൊടുക്കുക.

ശേഷം ഒരു ടീസ്പൂൺ അളവിൽ ഉപ്പും,അതേ അളവിൽ നെയ്യും അരിപ്പൊടിയിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പിന്നീട് ഇളം ചൂടുള്ള വെള്ളം കുറേശ്ശെയായി അരിപ്പൊടിയിലേക്ക് ചേർത്ത് ഒട്ടും കട്ടകളില്ലാതെ യോജിപ്പിച്ച് എടുക്കുക. അട തയ്യാറാക്കുന്നതിന് ആവശ്യമായ ഇല ചെറിയ കഷണങ്ങളായി മുറിച്ച് വാട്ടിയെടുത്ത് മാറ്റിവയ്ക്കാം. ഇലയിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച് പരത്തി ഫില്ലിംഗ്സ് വച്ചശേഷം നടുഭാഗം മടക്കി എടുക്കുക. ഇതേ രീതിയിൽ എടുത്തുവെച്ച മാവ് മുഴുവനായും ചെയ്തെടുത്ത ശേഷം ആവി കയറ്റിയെടുത്താൽ രുചികരമായ ഇലയട റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Soft Ela Ada recipe Video Credit : YUMMY ADUKKALA

Soft Ela Ada recipe

1. Prepare the Filling

  • Melt jaggery in a pan with 2 tbsp water until dissolved, then strain to remove impurities.
  • Add grated coconut to the jaggery syrup, mix well, and cook on low heat until mixture thickens.
  • Stir in cardamom powder and a spoon of ghee for flavor. Set aside to cool.

2. Prepare the Dough

  • In a pan, boil the water with salt and ghee.
  • Place rice flour in a mixing bowl. Slowly add boiling water and stir with a wooden spoon until a soft dough forms.
  • When cool enough, knead until smooth and non-sticky. Add a little oil/ghee if needed for softness.

3. Shape and Fill the Ada

  • Grease (or lightly warm) banana leaf pieces for easy folding.
  • Make small balls of dough, place on leaf, and flatten into a thin disc using moist fingers.
  • Add a spoon of coconut-jaggery filling at center.
  • Fold the leaf and gently seal the sides to enclose the filling.

4. Steam the Ada

  • Arrange prepared Ela Ada in a steamer, leaving space between pieces.
  • Steam for 12–15 minutes until cooked and soft.

5. Serve

Serve warm or at room temperature as breakfast or snack. Enjoy the melt-in-mouth softness!

വെറും 5 മിനുട്ടിൽ ഒരു കിടിലൻ ഈവെനിംഗ് സ്നാക്ക് കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാനും വരുമ്പോൾ കഴിക്കാനും പറ്റിയ കിടു വിഭവം.!!