Secret masala Powder

ഹോട്ടലിലെ മസാല പൗഡറിന്റെ രുചിക്കൂട്ട്.!! ഇതിൻറെ രുചി അറിഞ്ഞാൽ പിന്നെ ഒരിക്കലും നിങ്ങൾ കടയിൽ നിന്ന് മസാല വാങ്ങില്ല; ഇതൊരല്പം മതി ഏത് കറിക്കും.!!

Secret masala Powder : ഈയൊരു മസാലക്കൂട്ട് ഒരിക്കൽ കറിയിൽ ഉപയോഗിച്ചു നോക്കൂ… പിന്നെ ഒരിക്കലും നിങ്ങൾ കടയിൽ നിന്ന് മസാല വാങ്ങില്ല… വീട്ടിൽ നമ്മൾ കറി ഉണ്ടാക്കുമ്പോൾ കല്യാണത്തിന് കഴിച്ച ഭക്ഷണത്തിന്റെ രുചി കിട്ടാറില്ല. എത്രയൊക്കെ ശ്രമിച്ചിട്ടും രുചി കുറവാണല്ലോ എന്ന പരാതി വീട്ടിൽ നിന്നും കേൾക്കാറുണ്ടോ? എന്നാൽ നിങ്ങൾക്കുള്ളതാണ് ഈ മസാലക്കൂട്ട്.

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഈ മസാല. അതിനായി ആദ്യം തന്നെ അര കപ്പ് മല്ലിയും ഒരു കപ്പ് പെരുംജീരകവും രണ്ട് സ്പൂൺ കുരുമുളകും ഏഴ് ഏലക്കയും മൂന്ന് തക്കോലവും നാല് പട്ടയും മൂന്നോ നാലോ ബേ ലീഫ് എടുക്കുക. ഇതിലേക്ക് കല്യാണ വീട്ടിലെ കറിയിലെ മസാലയിൽ ചേർത്ത ആ സാധനം ചേർക്കാം. അത് എന്താണ് എന്നല്ലേ. ജാതിക്കയുടെ കുരു. ഒരു ജാതിക്കയുടെ കുരുവും ഒരു പത്രിയും ചേർത്തതിന് ശേഷം

ഇതെല്ലാം കൂടി തീ കുറച്ചു വച്ച് വറുത്തെടുക്കാം. അതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ ഗ്രാമ്പുവും ഒരുപിടി അണ്ടിപ്പരിപ്പും അഞ്ച് മുളകും ചേർക്കാം. മുളക് ആദ്യം ചേർത്ത് കഴിഞ്ഞാൽ നിറവും മാറും ഗുണവും കുറയും. ഇതെല്ലാംകൂടി വറുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. തണുത്തതിനുശേഷം ഒരു ജാറിലേക്ക് മാറ്റി പൊടിച്ചെടുക്കണം. പൊടിച്ചെടുക്കുന്ന കൂട്ടത്തിൽ അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ ഉപ്പും കൂടി ചേർത്താൽ മസാല ഒരുപാട് നാൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും.

അതുപോലെതന്നെ മഞ്ഞപ്പൊടി ചേർക്കുന്നതുകൊണ്ട് മസാലയ്ക്ക് നല്ലൊരു നിറവും വരും. കടയിൽ നിന്നും മസാല വാങ്ങുന്നതിന് പകരം ഈ മസാല കറിയിൽ ഉപയോഗിച്ചു നോക്കൂ. നല്ല തിക്ക് ആയിട്ടുള്ള ഗ്രേവി കിട്ടും എന്ന് മാത്രമല്ല കല്യാണ വീട്ടിലെയും ഹോട്ടലിലും കറിയുടെ അതേ രുചി കിട്ടുകയും ചെയ്യും. ഒരിക്കൽ ഈ മസാല ഉപയോഗിച്ചാൽ പിന്നെ ഒരിക്കലും നിങ്ങൾ കടയിൽ നിന്നും മസാല വാങ്ങിക്കുകയില്ല. Secret masala Powder Video Credit : Ansi’s Vlog

fpm_start( "true" );