Sardine Pickle Recipe

കൊതിയൂറും രുചിയിൽ മത്തി മീൻ അച്ചാർ.!! ഉറപ്പായും ഉണ്ടാക്കിനോക്കൂ; കുഞ്ഞൻ മത്തി അച്ചാർ സൂപ്പർ ടേസ്റ്റ് ആണ്.!! Sardine Pickle Recipe

Sardine Pickle Recipe : ഒരു വെറൈറ്റി അച്ചാർ റെസിപ്പി നോക്കിയാലോ? മലയാളിയുടെ പ്രിയപ്പെട്ട മത്തികൊണ്ട്!! ആറുമാസം വരെ സൂക്ഷിക്കാവുന്ന കിടിലൻ റെസിപ്പി ഇതാ. മത്തി നല്ല ക്ലീൻ ചെയ്ത് മുക്കാൽ മുതൽ ഒരിഞ്ച് നീളത്തിലുള്ള ചെറിയ പീസുകൾ ആക്കി മുറിക്കുക. ഒരു ടേബിൾസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും വിനാഗിരിയും ചേർത്ത് 15 മിനിറ്റ് നേരം മാരിനെറ്റ് ചെയ്തു വെക്കുക.

  • Ingredients
  • Sardine Fish
  • Ginger
  • Garlic
  • Green chilly
  • Curry Leaves
  • Mustard Seeds
  • Fenugreek Seeds
  • Chilly Powder
  • Kashmeeri Chilly Powder
  • Asafoetida Powder
  • Vinegar
  • Salt

ഒരു പാൻ ചൂടാക്കി നല്ലെണ്ണ ഒഴിച്ച് മത്തി ഡീപ് ഫ്രൈ ചെയ്തെടുക്കുക. ജലാംശം എല്ലാം പോകത്തക്ക രീതിയിൽ നല്ലവണ്ണം ഫ്രൈ ചെയ്തെടുക്കണം. രണ്ടു പുറവും നന്നായി മൊരിഞ്ഞ ശേഷം പാത്രത്തിലേക്ക് കോരി മാറ്റി വെക്കുക. ഒരു പാൻ ഗ്യാസ് അടുപ്പിൽ വെച്ച് ചൂടായ ശേഷം ഫ്രൈ ചെയ്യാൻ ഉപയോഗിച്ച എണ്ണയും അല്പംകൂടി നല്ലെണ്ണയും ചേർത്ത് എന്നെ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക.ശേഷം ആവശ്യത്തിന് വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. പച്ചമുളക് ചേർക്കുക. അൽപസമയം പച്ചമുളക് മൂപ്പിച്ച ശേഷം കറിവേപ്പില ചേർത്ത് കൊടുക്കുക മീഡിയം തീയിൽ ആണ് ഇത് ചെയ്യേണ്ടത്. തീ ലോ ഫ്‌ളൈമിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് മസാലപ്പൊടികൾ ചേർക്കുക.

രണ്ട് ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ അര ടേബിൾസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടേബിൾ സ്പൂൺ അച്ചാർ പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. പച്ചമണം മാറുന്നത് വരെ ലോ ഫ്‌ളൈമിൽ മൂപ്പിക്കുക മസാലകളെല്ലാം ഒന്നും മൂത്തുവന്നാൽ വിനാഗിരി ഒഴിച്ച് ചൂടായശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് വറുത്തു വെച്ച മത്തി ചേർക്കുക. 5 മിനിറ്റ് മീഡിയം ഫ്‌ളൈമിൽ വേവിക്കുക. മത്തി ഉടഞ്ഞു പോകാതെ ശ്രദ്ധിച്ചുവേണം യോജിപ്പിക്കാൻ. ശേഷം ഉലുവാപ്പൊടിയും കായപ്പൊടിയും കൂടെ യോജിപ്പിച്ചത് ചേർത്തു കൊടുക്കുക.. ഇളക്കി ഗ്യാസ് ഓഫ് ചെയ്യുക ചൂടാറിയശേഷം ജലാംശം ഇല്ലാത്ത പാത്രത്തിൽ അടച്ച് സൂക്ഷിക്കാൻ. രണ്ട് ദിവസത്തിനുശേഷം ഉപയോഗിക്കാം. സൂക്ഷിച്ചാൽ ആറു മാസം വരെ കേടാകാതെ ഇരിക്കുകയും ചെയ്യും. Sardine Pickle Recipe Video Credit : Thalassery Kitchen