ഓവൻ ഇല്ലാതെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാം കിടിലൻ രുചിയിൽ പ്ലം കേക്ക്
About Plum Cake
കേക്ക് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു വിഭവമാണല്ലോ.. ഓവൻ ഇല്ലാത്തതു കൊണ്ടായിരിക്കും ഒട്ടുമിക്ക ആളുകളും വീടുകളിൽ കേക്കുകൾ തയ്യാറാക്കാതിരിക്കുന്നത്. എന്നാൽ ഓവനോ ബീറ്ററോ ഇല്ലാതെ എളുപ്പത്തിൽ വീട്ടിൽ തന്നെ കേക്ക് ഉണ്ടാക്കുവാൻ സാധിച്ചാലോ.. അടിപൊളി ആയിരിക്കും അല്ലെ.. ഓവൻ ഇല്ലാതെ പ്ലം കേക്ക് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമുക്കിവിടെ പരിചയപ്പെടാം.
Ingredients (Plum Cake )
- പൗഡേർഡ് ഷുഗർ – 1 cup
- വെള്ളം – 1 cup
- മൈദ – 1 ½ cup
- ഉണക്കമുന്തിരി – 1 ½ cup
- ബേക്കിംഗ് പൗഡർ – 1 ¼ tsp
- ഉപ്പ് – ½ tsp
- സൺഫ്ളവർ ഓയിൽ OR ബട്ടർ – ¾ cup
- ഗ്രാമ്പൂ പൊടിച്ചത് – ½ tsp
- കറുവപ്പട്ട പൊടിച്ചത് – 1 tsp
- ജാതിക്കാപ്പൊടി – 1 ½ tsp
- മുട്ട – 2
- ബദാം – chopped, a handful
- ഓയിൽ/ ബട്ടർ / നെയ്യ് – to grease the tin
How to make Plum Cake
പ്ലം കേക്ക് തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഒരു പാനിലേക്ക് പൗഡേർഡ് ഷുഗർ ഇട്ട് ഉരുക്കിയെടുക്കുക. പൗഡേർഡ് ഷുഗർ മുഴുവനായും ഉരുകി ബ്രൗൺ നിറമാകും അങ്ങനെ വരുന്ന സമയത്ത് ഒരു കപ്പ് വെള്ളം ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. അതിനുശേഷം നല്ലതുപോലെ ഇളക്കി കൊടുക്കുക. പൗഡേർഡ് ഷുഗർ ഉരുക്കിയതിലേക്ക് വെള്ളം ഒഴിക്കുമ്പോൾ ഷുഗർ കട്ടപിടിച്ച് ഇരിക്കുന്നുണ്ടായിരിക്കും. ഈ കട്ട ഇല്ലാതാവുന്നത് വരെ നല്ലതുപോലെ ഇളക്കി കൊടുക്കണം. കട്ടയെല്ലാം മാറി വരുമ്പോൾ ഇതിലേക്ക് കഴുകി വെച്ച ഉണക്കമുന്തിരി ചേർക്കാം.
ഇത് നന്നായി തിളപ്പിച്ചെടുക്കുക. അതിനു ശേഷം ഈ ഒരു മിക്സ് തണുക്കുന്നതിനായി മാറ്റി വെക്കേണ്ടതാണ്. അടുത്തതായി ഒരു ബൗൾ എടുത്ത് അരിപ്പ ഉപയോഗിച്ച് മൈദ, ഗ്രാമ്പൂ പൊടിച്ചത്, കറുവപ്പട്ട പൊടി, ജാതിക്കപൊടി, ആവശ്യത്തിന് ഉപ്പ്, ബേക്കിംഗ് സോഡാ തുടങ്ങിയവയെല്ലാം അരിച്ചെടുക്കുക. അരിച്ചശേഷം ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യണം. ഇത് മാറ്റിവെക്കാം. ഒരു പാത്രത്തിൽ 2 മുട്ട പൊട്ടിച്ചൊഴിച് നല്ലതുപോലെ ബീറ്റ് ചെയ്യുക. ഇത് നേരത്തെ തണുക്കുന്നതിനായി മാറ്റിവെച്ചിട്ടുള്ള ഉണക്കമുന്തിരിയുടെയും പൗഡേർഡ് ഷുഗറിന്റെയും മിക്സിലേക്ക് ചേർക്കാം.
മുട്ട ചേർത്തശേഷം ഇത് നല്ലതുപോലെ ഇളക്കി കൊടുക്കണം. അതിനു മുൻപ് ഇതിലേക്ക് ബദാം ചേർക്കാവുന്നതാണ്. നന്നായി ഇളക്കി കഴിഞ്ഞാൽ ഇതിലേക്ക് മൈദപ്പൊടിയുടെ മിക്സ് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കുക. നന്നായി ഇളക്കിയ ശേഷം മാറ്റിവെക്കാം. അടുത്തതായി ഒരു കേക്ക് ടിൻ എടുത്ത് അതിലേക്ക് ഓയിൽ, ബട്ടർ നെയ്യ് ഇവയിൽ ഏതെങ്കിലും ഒന്ന് എടുത്ത് സൈഡിലും അടിയിലുമൊക്കെയായി തേച്ചു കൊടുക്കുക. ബട്ടർ പേപ്പർ വെച്ച ശേഷം നേരത്തെ തയ്യാറാക്കിയ മിക്സ് ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. ഒരു ചീനച്ചട്ടി ചൂടാക്കി അതിനു മുകളിൽ ഒരു തട്ട് വെച്ച് അതിലേക്ക് ഈ കേക്ക് ടിൻ വെക്കുക. ഇത് മൂടി വെച്ച് കേക്ക് തയ്യാറാക്കിയെടുക്കാവുന്നതാണ്. Recipe Credit :Mia kitchen
Read Also : ചിക്കൻ സമൂസ വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.. അപാര ടേസ്റ്റ് ആണ്