രുചിയൂറും വൻപയർ കുത്തികാച്ചിയത്.!! ഒരുതവണ വൻപയർ മെഴുക്കുപുരട്ടി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; കഞ്ഞിക്കും ചൂടു ചോറിനും ബെസ്റ്റാ.!! Payar mezhukkupuratti
Payar mezhukkupuratti : ചോറിന്റെ ഒക്കെ ഒപ്പം കൂട്ടാൻ പറ്റിയ ഒരു ടേസ്റ്റി ആയ വൻപയർ കുത്തി കാച്ചിയതാണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. ഈ ഒരു ടേസ്റ്റി റെസിപ്പി യുടെ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കിയാലോ. ലഞ്ച് ബോക്സിൽ ഒകെ കൊടുത്തുവിടാൻ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു ടേസ്റ്റി റെസിപ്പി ആണിത്.
Ingredients
- Unakka Payar – 1 cup
- Salt – as needed
- Chillies – 7 pieces
- Onions
- Garlic – 4 pieces
- Coconut oil
- Neem leaves
- Turmeric powder – 1/4 teaspoon
- Kashmiri chili powder – 1 tablespoon
- Garam masala powder – 1/4 teaspoon
How to make Payar mezhukkupuratti
ആദ്യം തന്നെ ഒരു കുക്കറിലേക്ക് വൻപയർ കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് ഇട്ടുകൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കൊടുത്ത് പയർ വേവിച്ചെടുക്കുക. മിക്സിയുടെ ജാറിലേക്ക് വറ്റൽ മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുത്ത് ഒന്ന് ചെറുതായി അടിച്ചെടുക്കുക. പേസ്റ്റ് രൂപത്തിൽ അരഞ്ഞു പോകാതെ ശ്രദ്ധിക്കുക. ജസ്റ്റ് ഒന്ന് ക്രഷ് ചെയ്ത് എടുത്താൽ മതിയാകും. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോൾ വേപ്പില ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന ഉള്ളിയുടെ മിക്സ് ചേർത്ത് കൊടുക്കുക.
എന്നിട്ട് ഉള്ളി നന്നായി ബ്രൗൺ നിറമാകുന്ന വരെ വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം നമ്മൾ വേവിച്ച് വച്ചിരിക്കുന്ന പയർ കൂടി ചേർത്തു കൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് നന്നായി വഴറ്റുക. കൈ എടുക്കാതെ നന്നായി മിക്സ് ചെയ്തു കൊടുക്കേണ്ടതാണ്. അവസാനമായി കുറച്ചു വേപ്പില കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Payar Mezhukkupuratti Video Credit : Athy’s CookBook