Pachari Appam Snacks recipe

പച്ചരി ഉണ്ടോ എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! പച്ചരി കൊണ്ട് നാടൻ പലഹാരം; ഇതിന്റ രുചി ഒന്ന് വേറെ തന്നെ.!! Pachari Appam Snacks recipe

Pachari Appam Snacks recipe : എല്ലാദിവസവും നാലുമണി പലഹാരത്തിനായി വ്യത്യസ്ത രീതിയിൽ ഉള്ള പലഹാരങ്ങൾ വീട്ടിലുണ്ടാക്കുകയോ അല്ലെങ്കിൽ പുറത്തുനിന്ന് വാങ്ങുകയോ ചെയ്യുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. എന്നാൽ അതിൽ ഹെൽത്തി ആയ പലഹാരങ്ങൾ വളരെ കുറവായിരിക്കും. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Pachari Appam Snacks recipe Ingredients

  • Raw rice (pachari) – 1 cup
  • Grated coconut – ½ cup
  • Small onions – a handful (optional, finely chopped)
  • Coconut pieces – ¼ cup (small bits)
  • Jaggery – 1 medium piece (melted into syrup)
  • Water – as needed
  • A pinch of salt
  • Baking soda – 1 pinch
  • Roasted cumin powder – ¼ tsp
  • Ghee or coconut oil – for frying

ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അരിയെടുത്ത് അത് നല്ലതുപോലെ കഴുകി രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അരി കുതിർന്ന് വന്നുകഴിഞ്ഞാൽ പലഹാരത്തിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യോ അല്ലെങ്കിൽ വെളിച്ചെണ്ണയോ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത തേങ്ങാക്കൊത്ത്, ചെറിയ ഉള്ളി ഇഷ്ടമാണെങ്കിൽ അത് കനം കുറച്ച് അരിഞ്ഞെടുത്തത് എന്നിവയിട്ട് വറുത്തുകോരി മാറ്റി വയ്ക്കുക. ശേഷം പലഹാരത്തിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കണം. ശേഷം നേരത്തെ എടുത്തു വച്ച അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും കുറച്ച് തേങ്ങയും ഇട്ട് ഒട്ടും തരികൾ ഇല്ലാതെ അരച്ചെടുക്കുക.

അതിലേക്ക് ഒരു പിഞ്ച് അളവിൽ ഉപ്പ്, ബേക്കിംഗ് സോഡാ,ജീരകം പൊടിച്ചത് എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യുക. തയ്യാറാക്കി വെച്ച ശർക്കര പാനി കൂടി മാവിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. വറുത്തുവെച്ച തേങ്ങാക്കൊത്തിൽ നിന്നും പകുതി ഈ ഒരു സമയത്ത് മാവിൽ ചേർത്തു കൊടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു കരണ്ടിയളവിൽ മാവൊഴിച്ച് അല്പനേരം അടച്ചുവെച്ച് വേവിച്ചെടുത്താൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. പലഹാരം അടച്ച് വയ്ക്കുന്നതിനു മുൻപായി അല്പം തേങ്ങാക്കൊത്തും, ചെറിയ ഉള്ളിയും മുകളിൽ വിതറി കൊടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Pachari Appam Snacks recipe Video Credit : Thasnis World

Pachari Appam Snacks recipe

Soak the rice:
Wash 1 cup of raw rice thoroughly and soak in water for 2–3 hours until softened. Drain and keep aside.

Prepare ingredients:
In a small pan, heat ghee or coconut oil. Add chopped coconut bits and small onions, sauté until golden brown, and set aside.

Make jaggery syrup:
Melt jaggery in ½ cup water on low heat. Strain to remove impurities and keep the syrup ready.

Grind the batter:
Add soaked rice and grated coconut into a mixer jar. Pour enough water and grind to a smooth paste (avoid grainy texture).
Transfer to a bowl, add jaggery syrup, salt, baking soda, and roasted cumin powder. Mix well to make a smooth batter.

Add sautéed mix:
Stir in half of the fried coconut bits and onions into the batter; save the rest for topping.

Cook the appam:
Heat a thick-bottomed pan or non-stick kadai. Add about a tablespoon of ghee/oil.
Pour one ladle of batter, spread slightly, sprinkle the remaining coconut bits and onions on top, cover with a lid, and cook on low heat until golden brown and cooked through.

നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ചെടുത്ത രുചിയൂറും പലഹാരം; പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!!