Neypathiri Recipe

പുട്ടുപൊടി കൊണ്ട് പുട്ട് മാത്രമല്ല.!! ഇങ്ങനെ ചെയ്തു നോക്കൂ; എളുപ്പത്തിൽ തയ്യാറാക്കാം കിടിലൻ രുചിയിൽ നെയ്പത്തിരി.!! Neypathiri Recipe

Neypathiri Recipe : പുട്ട് പൊടി കൊണ്ട് പുട്ട് മാത്രമല്ല രുചികരമായ നെയ്പത്തിരിയും!! പുട്ട് പൊടി കൊണ്ട് സാധാരണ നമ്മൾ പുട്ട് മാത്രമാണ് ഉണ്ടാക്കാറുള്ളത്. എന്നാൽ പുട്ട് പൊടി കൊണ്ട് പുട്ട് മാത്രമല്ല മറ്റൊരു വിഭവം കൂടെ തയ്യാറാക്കാം. അത് മറ്റൊന്നുമല്ല മലബാർ സ്പെഷ്യൽ ആയിട്ടുല്ല നെയ്പത്തിരിയാണ്. പുട്ടുപൊടി കൊണ്ട് രുചികരമായ നെയ്പത്തിരി ഉണ്ടാക്കാം.

Neypathiri Recipe Ingredients:

  • Puttupodi – 2 1/2 Cup
  • Salt
  • Hot Water – 2 Cup
  • Grated Coconut
  • Fennel Seeds – 1 Tbsp
  • Shallots – 6 nos
  • Ghee – 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ

ആദ്യമായി ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് പുട്ടുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേക്ക് രണ്ട് കപ്പ് തിളച്ച വെള്ളം ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കണം. ശേഷം ഇത് അടച്ച് വച്ച് അഞ്ച് മിനിറ്റ്‌ മാറ്റി വയ്ക്കണം. ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് പിടി തേങ്ങ ചേർത്ത് കൊടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ പെരുംജീരകം കൂടെ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആറ് ചുവന്നുള്ളിയും കൂടെ ചേർത്ത ശേഷം എല്ലാം കൂടെ ചതച്ചെടുക്കുക. നേരത്തെ മാറ്റി വച്ച മാവ് അഞ്ച് മിനുറ്റിന് ശേഷം നന്നായി സോഫ്റ്റ് ആയി വന്നിട്ടുണ്ട്. ഇതിലേക്ക് ചതച്ചു വച്ച തേങ്ങാ കൂട്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഏകദേശം ഉരുട്ടി എടുക്കാൻ പാകത്തിനുള്ള പരുവത്തിലാണ് മാവ് ഉണ്ടാവേണ്ടത്. അടുത്തതായി ഓയിൽ തടവിയ ഒരു പ്ലാസ്റ്റിക് ഷീറ്റെടുത്ത് അതിന് മുകളിൽ ഒരു ചെറിയ ഉരുള മാവ് വെച്ചു കൊടുക്കണം. ഈ മാവിനു മുകളിൽ വേറൊരു ഓയിൽ തടവിയ ഷീറ്റ് വെച്ചു കൊടുക്കണം. ശേഷം ഒരു പരന്ന പാത്രമുപയോഗിച്ച് വളരെ പതുക്കെ ഒന്ന് പ്രസ്സ് ചെയ്തു കൊടുക്കാം. ഏകദേശം കാൽ ഇഞ്ച് കനത്തിലാണ് കിട്ടേണ്ടത്. ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ നല്ലൊരു ടേസ്റ്റിന് വേണ്ടി അരടീസ്പൂൺ നെയ്യ് ചേർത്ത് പത്തിരി എണ്ണയിലേക്കിട്ട് പൊരിച്ചെടുക്കാം. ഗോൾഡൻ നിറമുള്ള രുചികരമായ നെയ്പത്തിരി റെഡി… Neypathiri Recipe Video Credit : sruthis kitchen

Neypathiri Recipe

  1. Mix the Dough: Combine rice flour and salt in a bowl. Pour in hot water and mix thoroughly until a soft dough forms. Cover and keep aside for 5 minutes.
  2. Grind the Coconut Mix: In a mixer jar, add grated coconut, fennel seeds, and sliced shallots; pulse to a coarse paste.
  3. Combine: Add the coconut-fennel mixture into the rested dough and knead until smooth and pliable.
  4. Shape: Pinch off small balls of dough and flatten between two lightly oiled plastic sheets. Press gently with a plate until the disc is about 1/4 inch thick.
  5. Fry: Heat coconut oil in a pan, add 1/2 teaspoon ghee, and fry each disc (neypathiri) until golden and crisp on both sides.

Serving

Enjoy warm neypathiri with curry, chutney, or simply as a snack. The aroma of fennel and sweetness of coconut make this dish truly special, and using puttupodi offers a reliably soft texture every time.

ഇത്രയും രുചിയുള്ള മറ്റൊരു ബ്രേക്ഫാസ്റ്റ് ഉണ്ടാവില്ല; കിടിലൻ ടേസ്റ്റിൽ ഒരു മുട്ട പുട്ട് തയ്യാറാക്കാം.!!