Kerala Style Nuruku Upma

കുറച്ചു നുറുക്ക് ഗോതമ്പ് ഉണ്ടോ? നല്ല അടിപൊളി രുചിയിൽ ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ’ ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിക്കും.!! Kerala Style Nuruku Upma

Kerala Style Nuruku Upma : സ്ഥിരമായി ദോശയും ഇഡലിയും പുട്ടും ഒക്കെ കഴിക്കുന്നവർക്ക് പുതുമ തോന്നുന്ന ഒരു വിഭവമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഉപ്പുമാവ് ആണ് ആ വിഭവം. അയ്യേ. ഉപ്പുമാവ് ആണോ എന്ന് ചോദിക്കാൻ വരട്ടെ. സാധാരണ നമ്മൾ കണ്ടു വരാറുള്ള റവ ഉപ്പുമാവോ സേമിയ ഉപ്പുമാവോ അല്ല ഇത്. നുറുക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കുന്ന രുചികരമായ ഒരു ഉപ്പുമാവ് ആണ് ഇവിടെ കാണിക്കുന്നത്.

Kerala Style Nuruku Upma Ingredients

  • Broken Wheat –
  • Onion
  • Ginger
  • Green Chilly
  • Curry Leaves
  • Grated Coconut
  • Mustard Seeds
  • Oil
  • Salt

ഇതിന് മുൻപ് നുറുക്ക് ഗോതമ്പ് ഉപ്പുമാവ് ഉണ്ടാക്കി നോക്കി പരാജയപ്പെട്ടത് കൊണ്ടു മാത്രം വീണ്ടും ഒരു ശ്രമം നടത്താൻ മടിക്കുന്നവർ ആണ് നമ്മളിൽ പലരും. അങ്ങനെ ഉള്ളവർക്ക് തന്നെയാണ് ഈ വീഡിയോ. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഉപ്പുമാവ് ഉണ്ടാക്കാൻ വേണ്ട ചേരുവകളും അളവും എല്ലാം ഇതിൽ ഉണ്ട്. ആദ്യം തന്നെ ഒരു ഇഡലി പാത്രത്തിൽ വെള്ളം വച്ച് തിളപ്പിക്കണം. ഇതിൽ വീഡിയോയിൽ കാണുന്നത് പോലെ കിഴുത്ത ഉളള തട്ട് വച്ചിരിക്കണം. വെള്ളം തിളച്ചതിന് ശേഷം ഉപ്പ് വെള്ളത്തിൽ കുതിർത്ത നുറുക്ക് ഗോതമ്പ് വാഴയിലയിൽ ഇട്ട്

ആവിയിൽ വേവിക്കണം. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കിയിട്ട് കടുക് പൊട്ടിച്ചിട്ട് സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റി എടുക്കണം. ഇതിലേക്ക് അൽപം മുളകുപൊടിയും ഇട്ട് വഴറ്റിയിട്ട് നുറുക്ക് ഗോതമ്പ് യോജിപ്പിക്കാം. വേണമെങ്കിൽ തേങ്ങ ചിരകിയതും കൂടി ചേർക്കാം. ഒരല്പം ചൂട് വെള്ളം കൂടി ചേർത്ത് രണ്ട് മിനിറ്റ് അടച്ചു വച്ചാൽ നല്ല അടിപൊളി ഉപ്പുമാവ് തയ്യാർ. ഈ നുറുക്ക് ഗോതമ്പ് ഉപ്പുമാവ് കഴിക്കുന്നവർക്ക് പണ്ട് സ്കൂളിൽ കഴിച്ചിരുന്ന ഉപ്പുമാവിന്റെ ഓർമ്മകൾ ഇരച്ചെത്തും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. Kerala Style Nuruku Upma Video Credit : Village Spices

കറി പോലും വേണ്ട.!! ആവിയിൽ വേവിച്ച അടിപൊളി റെസിപ്പി; എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും.!! Easy Protein Rich Breakfast Recipe