ഈയൊരു ചമ്മന്തിയും അല്പം തൈരും ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം; ഇരട്ടി രുചി, ഈ ഒരൊറ്റ ചമ്മന്തി മാത്രം മതി എന്തിനൊപ്പവും.!! Kerala Style Chammanthi Recipe
Kerala Style Chammanthi Recipe : സാധാരണ ചോറിന്റെയും ദോശയുടെയും ഇഡ്ഡലിയുടെയും ഒക്കെ കൂടെ നമ്മൾ ചമ്മന്തി കഴിക്കാറുണ്ട്. എന്നാൽ ചപ്പാത്തിയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു ചമ്മന്തി ഉണ്ട്. ആദ്യമായിട്ടായിരിക്കും കേൾക്കുന്നത് അല്ലേ. വളരെ എളുപ്പത്തിൽ തയ്യാറാക്കി ഒരുപാട് നാൾ സൂക്ഷിക്കാൻ കഴിയുന്ന ഒരു ചമ്മന്തിയാണ് ഇത്. അതുകൊണ്ട് തന്നെ യാത്രകളിൽ ഇത് നമുക്ക് ഉപകരിക്കും.
Kerala Style Chammanthi Recipe
- Dried Chilly – 15
- Garlic -4
- Curry leaves
- Shallots
- Ginger
- Jaggery
- Salt
- Coconut Oil
ആദ്യം തന്നെ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കണം. അതിലേക്ക് 15 എരിവില്ലാത്ത വറ്റൽമുളകും 5 എരിവുള്ള വറ്റൽമുളകും ചേർത്ത് വറുക്കണം. ഇത് ഏകദേശം വറുത്ത് കഴിയുമ്പോൾ അല്പം കറിവേപ്പിലയും നാല് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർക്കാം. ചെറിയ വെളുത്തുള്ളി ആണെങ്കിൽ 10 – 15 എണ്ണം ചേർക്കണം. ഇതെല്ലാം വറുത്ത കഴിഞ്ഞിട്ട് തണുത്തതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കണം. അതിനുശേഷം ഒരു പാനിൽ 100 ഗ്രാം ചെറിയ ഉള്ളി രണ്ടായി അരിഞ്ഞത് വഴറ്റാം. ഇത് നന്നായി മൂപ്പിച്ച് എടുക്കണം. വെള്ളമയം ഒട്ടും ഉണ്ടാവാൻ പാടില്ല. അങ്ങനെയെങ്കിൽ മാത്രമേ ഇത് കൂടുതൽ നാള് കേടാവാതെ ഇരിക്കുകയുള്ളൂ.
ഇതിലേക്ക് ചെറിയൊരു കഷണം ഇഞ്ചിയും കുറച്ച് കറിവേപ്പിലയും ചേർക്കണം. അതോടൊപ്പം കുറച്ചു വാളൻപുളിയും ചേർക്കാം. പുളി ഒരുക്കത്തിൽ ഒരിക്കലും വെള്ളത്തിൽ കുതിർക്കാൻ പാടില്ല. ഒട്ടും വെള്ളമയം ഇല്ലാതെ വേണമല്ലോ ഇത് തയ്യാറാക്കി എടുക്കാൻ. ഇതെല്ലാം വഴറ്റി കഴിയുമ്പോഴേക്കും ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ ശർക്കരയും ചേർക്കാം. അതിനുശേഷം നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന കൂട്ടും അല്പം പച്ച വെളിച്ചെണ്ണയും ചേർക്കാവുന്നതാണ്. ഇത് ഒന്ന് തണുത്തതിനുശേഷം കൈകൊണ്ട് അല്ലെങ്കിൽ ഗ്ലാസിന്റെ അടിവശം കൊണ്ടോ ഞെരടി എടുക്കാവുന്നതാണ്. ഇത് വായു കടക്കാതെ അടച്ചു വെച്ചിരുന്നാൽ കുറേക്കാലം കേടാകാതെ സൂക്ഷിക്കാൻ കഴിയും. Kerala Style Chammanthi Recipe Video Credit : Village Spices