ഗ്രീൻപീസ് കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! അപ്പം, ചപ്പാത്തി, പൂരി എന്തിന്റെ കൂടെയും കിടുവാ; ഗ്രീൻപീസ് ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും.!! Green Peas Curry Kerala Style
Green Peas Curry Kerala Style : ചപ്പാത്തി, ദോശ മറ്റു പലഹാരങ്ങൾ എന്നിവയോടൊപ്പമെല്ലാം എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കറിയാണ് ഗ്രീൻപീസ് കറി. എന്നാൽ മിക്കപ്പോഴും ആളുകൾക്ക് ഗ്രീൻപീസിന്റെ മണം കാരണം കറി തയ്യാറാക്കുമ്പോൾ അധികം ഇഷ്ടം തോന്നാറില്ല. എല്ലാവർക്കും ഇഷ്ടം തോന്നുന്ന രീതിയിൽ രുചികരമായ ഒരു ഗ്രീൻപീസ് കറി എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
Green Peas Curry Kerala Style Ingredients
- Green peas 3/4 cup
- cardamom
- cinnamon
- cloves
- Onion 1 big
- 20 shallots
- Tomato 1
- 2 green chillies
- ginger
- 7 to 8 garlic
- curry leaves
- 3 tsp chilli powder
- 2 1/2 tsp coriander
- 1/4 tsp turmeric powder
- 1/2 tsp pepper powder
- 1/4 tsp fennel powder
- salt
- coriander leaves
- milk powder / cow milk / coconut milk
How to make Green Peas Curry Kerala Style
ഈയൊരു രീതിയിൽ ഗ്രീൻപീസ് കറി തയ്യാറാക്കാനായി ആദ്യം തന്നെ ഗ്രീൻപീസ് കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇടി കല്ലിലിട്ട് ചതച്ചെടുക്കുക. കറിയിലേക്ക് ആവശ്യമായ ചെറിയ ഉള്ളി, വലിയ ഉള്ളി എന്നിവ കൂടി വൃത്തിയാക്കി വയ്ക്കണം. ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര ടീസ്പൂൺ അളവിൽ എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് പട്ട, ഗ്രാമ്പു, പെരുംജീരകം എന്നിവയിട്ട് ഒന്ന് മിക്സ് ചെയ്തെടുക്കുക.
ശേഷം അരിഞ്ഞുവെച്ച ഉള്ളി, പച്ചമുളക് എന്നിവ പച്ചമണം പോകുന്നത് വരെ വഴറ്റുക. ചതച്ചുവെച്ച ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ കൂടി ഈയൊരു സമയത്ത് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം മസാല കൂട്ടിലേക്ക് ആവശ്യമായ പൊടികൾ ചേർത്തു കൊടുക്കാം. അതിനായി ഒരു ടീസ്പൂൺ അളവിൽ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. കഴുകി വൃത്തിയാക്കി വെച്ച ഗ്രീൻപീസ് കൂടി മസാല കൂട്ടിലേക്ക് ചേർത്ത് ഒന്ന് ഇളക്കിയെടുക്കുക. ഗ്രീൻപീസ് വേവുന്നതിന് ആവശ്യമായ വെള്ളം ഈ ഒരു സമയത്ത് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം കുക്കർ അടച്ചുവെച്ച് വേവിക്കുക. കുക്കർ തുറന്ന ശേഷം അതിലേക്ക് അല്പം പാൽപ്പൊടി വെള്ളത്തിൽ കലക്കി മിക്സ് ചെയ്തത് കൂടി ചേർക്കുകയാണെങ്കിൽ കറിക്ക് ഇരട്ടി രുചി ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Green Peas Curry Kerala Style Video Credit : Chinnu’s Cherrypicks
Green Peas Curry Kerala Style
Roast Spices:
Dry roast coriander seeds and dry red chilies in a pan until brown and aromatic. Let cool, then grind into a fine powder.
Make Onion Masala:
In a pan, heat oil and sauté chopped onion until golden. Add garlic, ginger, and tomato. Fry until tomatoes are soft. Let cool, then grind to a smooth paste.
Cook Curry Base:
In the same pan, heat more oil and add the onion-tomato paste. Sauté, then add the roasted coriander-chili powder, turmeric, coriander powder, chili powder, and salt. Cook masala until aromatic.
Add Peas:
Add green peas and water. Simmer until peas are tender (if using dried peas, cook them separately first).
Finish with Coconut Milk:
Pour in thick coconut milk and mix well. Reduce to low heat and let curry gently boil. Check for consistency—add more water if necessary.
Temper and Serve:
In a small pan, heat oil and splutter mustard seeds, add curry leaves, and pour the tempering into the curry. Add garam masala, mix, and garnish with chopped coriander leaves.
Serve hot with Kerala breads or rice.
ഇങ്ങനെ ഒരു മത്തിപൊരിച്ചതുണ്ടേൽ ചോറിന് വേറെന്ത് വേണം; മത്തി പൊരിച്ചതും ചൂട് ചോറും ആഹാ കിടു രുചി.!!