തേങ്ങ ഇല്ലാതെ തയ്യാറാക്കാവുന്ന രുചികരമായ ഒരു ചെറുപയർ കറി; ചൂട് പുട്ടിനും ചോറിനും ചപ്പാത്തിക്കും ഈ ഒരൊറ്റ കറി മാത്രം മതി.!! Green gram curry Recipe
Green gram curry : പുട്ട്, ചപ്പാത്തി പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം രുചികരമായി കഴിക്കാവുന്ന ഒന്നാണ് ചെറുപയർ കറി. എന്നാൽ സാധാരണയായി കറിക്ക് കൂടുതൽ കൊഴുപ്പ് കിട്ടാനായി മിക്ക സ്ഥലങ്ങളിലും തേങ്ങ അരച്ചൊഴിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം തേങ്ങ അരക്കാതെ തന്നെ നല്ല രുചികരമായ ചെറുപയർ കറി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
Green gram curry Recipe
- Green Gram
- Green Chilly
- Garlic
- Tomato
- Turmeric Powder
- Dried Chilly
- Curry Leaves
- Salt
ഈയൊരു രീതിയിൽ ചെറുപയർ കറി തയ്യാറാക്കാനായി ആദ്യം തന്നെ മൂന്നോ നാലോ തവണ പയർ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അത് ഒരു കുക്കറിലേക്ക് ഇട്ട് അതിനോടൊപ്പം എരിവിന് ആവശ്യമായ പച്ചമുളക്,മൂന്നല്ലി വെളുത്തുള്ളി,ഒരു തക്കാളി നീളത്തിൽ കീറിയത് എന്നിവയും അല്പം മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ചെറുപയർ വേവാൻ ആവശ്യമായ വെള്ളം കുക്കറിലേക്ക് ഒഴിച്ച് അടച്ചുവെച്ച് മൂന്നു മുതൽ നാലു വിസിൽ വരെ അടുപ്പിച്ച് എടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുക്, ജീരകം, ഉണക്കമുളക്, കറിവേപ്പില എന്നിവയിട്ട് പൊട്ടിക്കുക. അതിലേക്ക് ഒരു പിടി അളവിൽ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് ഒന്നു വഴറ്റിയെടുക്കുക. ശേഷം വേവിച്ചുവെച്ച ചെറുപയറിന്റെ കൂട്ട് പാനിലേക്ക് ഒഴിച്ച് ഒന്ന് മിക്സ് ചെയ്ത ശേഷം കറിയിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. കറി നല്ലതുപോലെ തിളച്ച് കുറുകി വന്നു കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ചെറുപയർ കറി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Green gram curry Recipe Video Credit : MY WORLD BY ANJALI
Green gram curry Recipe
- Wash the green gram (cherupayar) thoroughly 3–4 times to remove impurities.
- Soak and clean well for better cooking and taste.
- Add the washed cherupayar to a pressure cooker.
- Add green chillies (for spice), 3 cloves of garlic, and one tomato cut lengthwise.
- Sprinkle a little turmeric powder and add salt as required.
- Pour enough water for the cherupayar to cook properly.
- Close the cooker and pressure cook for 3–4 whistles.
- Heat a pan and add coconut oil.
- When the oil is hot, splutter mustard seeds, cumin seeds, dried red chillies, and curry leaves.
- Add a handful of finely chopped shallots and sauté until lightly golden.
- Pour the cooked cherupayar along with the gravy into the pan.
- Mix well and add water if needed to adjust the consistency.
- Let the curry boil and thicken well.
- Switch off the flame once the curry reaches the desired consistency.
- Serve hot with rice, chapati, or puttu.
വെജുകാരുടെ ചങ്കാണ് ഈ സോയ ചങ്ക്സ്; ചിക്കനും ബീഫും മാറി നില്കും രുചിയിൽ അടിപൊളി സോയാചങ്ക്‌സ് ഫ്രൈ.!!