ആവിയിൽ കുറഞ്ഞ ചേരുവയിൽ മിനുട്ടുകൾക്കുള്ളിൽ കിടു പലഹാരം; എന്റെ പൊന്നോ എന്താ രുചി.!! Evening steamed Snacks recipe
Evening steamed Snacks recipe : കിടിലൻ രുചിയിൽ ഒരു ആവിയിൽ കയറ്റിയ പലഹാരം തയ്യാറാക്കാം! എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്തെങ്കിലുമൊരു നാലുമണി പലഹാരം വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി സ്ഥിരം കടകളിൽ നിന്നും വാങ്ങുന്ന എണ്ണപ്പലഹാരങ്ങൾ ഉപയോഗിക്കുകയോ അതല്ലെങ്കിൽ വീട്ടിൽ തന്നെ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല.
Evening steamed Snacks recipe Ingredients
- Banana -2
- Grated Coconut
- Cashew Nuts
- Kismis
- Ghee
- Jagery
- Rava
- Salt
അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഹെൽത്തിയായി തയ്യാറാക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒന്നോ രണ്ടോ നേന്ത്രപ്പഴമെടുത്ത് തൊലിയെല്ലാം കളഞ്ഞ് അത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കാം. പലഹാരത്തിലേക്ക് ആവശ്യമായ ശർക്കര പാനി കൂടി ഈ ഒരു സമയത്ത് തയ്യാറാക്കി വെക്കേണ്ടതുണ്ട്. ശേഷം വീണ്ടും പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക.
അരിഞ്ഞു വെച്ച പഴത്തിന്റെ കഷണങ്ങൾ പാനിലേക്ക് ഇട്ട് ഒന്ന് വഴറ്റി എടുക്കുക. ശേഷം അതിലേക്ക് തയ്യാറാക്കി വെച്ച ശർക്കരപ്പാനി ചേർത്ത് കൊടുക്കണം. ശർക്കരപ്പാനിയിൽ കിടന്ന് പഴം നല്ലതുപോലെ വെന്ത് വന്നു കഴിഞ്ഞാൽ അതിലേക്ക് ഒരു പിഞ്ച് ഉപ്പും ആവശ്യത്തിന് തേങ്ങ ചിരകിയതും ഒരു കപ്പ് അളവിൽ റവയും ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. എല്ലാ ചേരുവകളും നെയ്യിൽ കിടന്ന് നല്ലതുപോലെ സെറ്റായി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. ഈയൊരു കൂട്ടിന്റെ ചൂടൊന്ന് ആറി കഴിയുമ്പോൾ വാഴയിലയെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഒന്ന് വാട്ടിയെടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച മാവിന്റെ കൂട്ട് നീളത്തിൽ വച്ച് മടക്കിയശേഷം ആവി കയറ്റി എടുക്കുകയാണെങ്കിൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Evening steamed Snacks recipe Video credit : Pepper hut
Evening steamed Snacks recipe
- Choose Ingredients: Take 1–2 ripe Nendra bananas and peel them.
- Cut the Bananas: Slice them into small pieces and keep aside.
- Prepare the Pan: Heat a pan and add 1 tablespoon of ghee.
- Roast Dry Fruits: Add cashews and raisins, roast until golden, and remove.
- Make Jaggery Syrup: Prepare the required amount of jaggery syrup separately and keep ready.
- Sauté Bananas: Add another spoon of ghee to the pan and sauté the banana pieces lightly.
- Add Jaggery Syrup: Pour the prepared jaggery syrup into the pan and let the bananas cook well in it.
- Seasoning: Add a pinch of salt for balance.
- Add Coconut: Mix in grated coconut as required.
- Add Rava: Add one cup of semolina (rava) and stir well to combine.
- Cook Until Set: Let everything cook together in the ghee until the mixture becomes well-combined and soft.
- Finish: Switch off the stove once the mixture is fully cooked and set.
എളുപ്പത്തിൽ തയ്യാറാക്കാം അസാധ്യ രുചിയിൽ ഒരു പാൽ പത്തിരി; പാല്‍ പത്തിരി ഇത് ഒരൊന്നൊന്നര പത്തിരിയാ.!!