അസാധ്യ രുചിയിൽ തൈര് സാദം എളുപ്പത്തിൽ തയ്യാറാക്കാം!
About Curd Rice
തമിഴ്നാട് ഭാഗങ്ങളിൽ സാധാരണയായി വളരെയധികം പ്രസിദ്ധമായ ഒരു അടിപൊളി വിഭവമാണ് തൈര് സാദം. ദഹനസംബന്ധമായ അസുഖങ്ങളെല്ലാം എളുപ്പത്തിൽ പരിഹരിക്കാൻ ഇതിന് സാധിക്കും എന്നത് കൊണ്ട് തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ള ആളുകൾക്ക് ഈ ഒരു തൈര് സാദം കഴിക്കുകയാണെങ്കിൽ നല്ല രീതിയിൽ ആശ്വാസം ലഭിക്കും. നമ്മുടെ നാട്ടിലും ഒട്ടുമിക്ക ആളുകളും ഇത് ഉണ്ടാക്കാറുണ്ട്. എന്നാൽ തയ്യാറാക്കുന്ന വിധം പലർക്കും അറിയില്ല. എങ്ങനെ എന്ന് നോക്കിയാലോ…
Ingredients (Curd Rice)
- പൊന്നിയരി/ പച്ചരി
- പാൽ
- കട്ടത്തൈര്
- ബട്ടർ
- ഇഞ്ചി
- പച്ചമുളക്
- കായപ്പൊടി
- നല്ലെണ്ണ
- കടുക്
- ഉണക്കമുളക
- ഉഴുന്ന്
- കറിവേപ്പില
- ഉപ്പ്
How to make Curd Rice
തൈര് സാദം തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. ഇതിനായി ആദ്യം തന്നെ പൊന്നിയരി അല്ലെങ്കിൽ സാധാരണ നമ്മുടെ പച്ചരി ഇവയിൽ ഏതെങ്കിലും ഒന്ന് എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. ചോറ് വേവ് കുറച്ച് കൂടിയാലും കുഴപ്പമില്ല. വേവ് കൂടുന്നതാണ് തൈര് സാദത്തിന് നല്ലത്. അരി വേവിച്ച ശേഷം ഇതിലെ വെള്ളം പൂർണ്ണമായും വറ്റിച്ച് കളയുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കാം. അടുത്തതായി എടുത്തുവച്ച ചോറിലേക്ക്
അല്പം പാലൊഴിച്ച് നല്ലതുപോലെ ഇളക്കുക. ഇതിലേക്ക് അതിനുശേഷം പുളിയുടെ അളവ് അനുസരിച്ച് കട്ട തൈര് ചേർത്തു മിക്സ് ചെയ്യുക. ഒപ്പം തന്നെ അല്പം ബട്ടർ, ഇഞ്ചി, പച്ചമുളക് തുടങ്ങിയവയെല്ലാം ചെറുതായി അരിഞ്ഞതും, ഒരു പിഞ്ച് കായപ്പൊടിയും നേരത്തെ തയ്യാറാക്കിയ ചോറിനോടൊപ്പം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. അടുത്തതായി ഇതിലേക്കുള്ള ഒരു വറവ് തയ്യാറാക്കുകയാണ് വേണ്ടത്. അതിനായി ഒരു പാൻ അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണയോ സൺഫ്ലവർ ഓയിലോ ഒഴിച്ചു കൊടുക്കുക.
എണ്ണ നല്ലതു പോലെ ചൂടായി തുടങ്ങുമ്പോൾ കടുക്, ഉണക്കമുളക്, ഉഴുന്ന്, കറിവേപ്പില തുടങ്ങിയ സാധനങ്ങൾ എണ്ണയിലേക്ക് ചേർത്ത് കരിയാത്ത രീതിയിൽ വറുത്തെടുക്കുക. ഈ ചേരുവകൾ എല്ലാം വറുത്തെടുത്ത ശേഷം നേരത്തെ തയ്യാറാക്കിവെച്ച ചോറിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കഴിഞ്ഞാൽ നല്ല രുചികരമായ തൈര് സാദം റെഡിയായി. പുളിയുടെ അളവ് അനുസരിച്ച് തൈര് ആവശ്യാനുസരണം ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കിടിലൻ രുചിയിലുള്ള ഈ ഒരു തൈരുസാദം നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. Recipe Credit : Kowsthubham Veg Foods
Read Also : അസാധ്യ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ലോലിപോപ്