ഇഡലി ബാക്കിയുണ്ടോ? കുട്ടികൾക്ക് ഇഷ്ടമുള്ള കിടിലൻ വിഭവം തയ്യാർ; ബാക്കിയായ ഇഡലി കൊണ്ട് കൊതിയൂറും രുചിയിൽ ചില്ലി ഇഡലി.!! Chilli Idli Using leftover Idli
Chilli Idli Using leftover Idli : വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാൻ എന്തെങ്കിലും ഒരു വിഭവം എങ്കിലും ഇല്ലെങ്കിൽ ചായ കുടിക്കുന്നത് പൂർണമാവില്ല. ഒരു കഷ്ണം ബിസ്ക്കറ്റ് എങ്കിലും അതിനു വേണം. പക്കാവടയും മുറുക്കും മിക്സ്ചറും ഒക്കെയാണ് പൊതുവെ മിക്ക വീടുകളിലും ഉണ്ടാവാറുള്ളത്. അപൂർവം ചില അവസരങ്ങളിൽ സമൂസ, പഫ്‌സ്, വട മുതലായവ ഉണ്ടാവും. ചിലപ്പോഴൊക്കെ രാവിലത്തെ പ്രാതൽ വിഭവം തന്നെയും ഉപയോഗിക്കും. എന്നാൽ ഇതിൽ നിന്നും എല്ലാം വ്യത്യസ്തമായ ഒരു വിഭവം ആണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്.
Chilli Idli Using leftover Idli Ingredients
- Idli-10
- Ginger-1tsp
- Garlic-2tsp
- Onion-1/2
- Capsicum-1/4
- Tomato ketchup -5tbsp
- Soya sauce -2tbsp
- Sugar-1tsp
- Salt-
- Hot Water-11/4 cup
- Cornflour -1tsp
- Spring onion-1tsp
- Celery-1tsp(opt)
- Oil-
- Sesame oil-2tbsp
- Green chilli-5
- Dry red chilli-2
രാവിലെ ഉണ്ടാക്കി വച്ചിട്ടുള്ള ഇഡലി ബാക്കി ഉണ്ടോ? എന്നാൽ എളുപ്പത്തിൽ നമുക്ക് ഇത് ഉണ്ടാക്കി എടുക്കാം. ഇഡലി എടുത്തിട്ട് ചെറിയ കഷ്ണങ്ങളായി മുറിക്കണം. ഇതിനെ എണ്ണയിൽ വറുത്തു കോരി എടുക്കാം. അതല്ലെങ്കിൽ ഒരു ബാറ്റർ തയ്യാറാക്കിയിട്ട് അതിൽ മുക്കിയതിന് ശേഷം വറുത്തെടുക്കാം. ആ ബാറ്റർ തയ്യാറാക്കുന്ന രീതി വീഡിയോയിൽ പറയുന്നുണ്ട്. ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് വറ്റൽ മുളക് പൊട്ടിക്കണം. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും സെലെറിയും സ്പ്രിംഗ് ഓണിയനും ചേർത്ത് വഴറ്റണം. ഇതിലേക്ക് പച്ചമുളക് കൂടി ചേർക്കണം.
അതിനു ശേഷം ടൊമാറ്റോ കെച്ച് അപ്പ്, സോയ സോസ് എന്നിവ ചേർത്തിട്ട് പുളി കുറവാണെങ്കിൽ വിനാഗിരിയും കൂടി ചേർക്കാം. ആവശ്യത്തിന് ഉപ്പും ചൂട് വെള്ളവും ചേർക്കാം. വേണമെങ്കിൽ സവാളയും ക്യാപ്‌സിക്കവും വലുതായി അരിഞ്ഞു ചേർക്കാം. ഒരു സ്പൂൺ കോൺ ഫ്ലോർ വെള്ളത്തിൽ കലക്കി ചേർത്താൽ ഒന്നു കുറുകി കിട്ടും. ഇതിലേക്ക് ഇഡലി കഷ്ണം യോജിപ്പിക്കാം. കുട്ടികൾക്ക് ഏറെ ഇഷ്ടമാവുന്ന ഈ വിഭവം ഉണ്ടാക്കാനും എളുപ്പമല്ലേ? രാവിലത്തെ കറി തീർന്നിരിക്കുമ്പോൾ പെട്ടെന്ന് ഇത് ചെയ്തെടുത്താൽ എല്ലാവരും ഒരേ പോലെ ഇഷ്ടത്തോടെ കഴിക്കും. അങ്ങനെ നമ്മുടെ മനസ്സും വയറും നിറയും. Chilli Idli Using leftover Idli Video Credit : Veena’s Curryworld
Chilli Idli Using leftover Idli Preparation Steps
- Prepare Idli:
Cut leftover idlis into small cubes or strips. You can either lightly fry these in oil until slightly crisp or directly toss in the sauce later.
Make the Sauce:
Heat oil and sesame oil in a pan. Add mustard seeds or dry red chilies to splutter. Add chopped ginger, garlic, green chilli, celery, spring onion, and onions; sauté until fragrant and onions soften.
Add Sauces and Spices:
Mix in tomato ketchup, soya sauce, sugar, and salt. Stir well. Add capsicum pieces and cook briefly.
Make Cornflour Slurry and Thicken Sauce:
Add hot water and bring to a boil.
Add the cornflour dissolved in water to thicken the sauce, stirring continuously.
Combine Idli and Sauce:
Add the fried or fresh idli pieces. Toss gently to coat the idlis with the sauce.
Finish and Garnish:
Cook for 2–3 minutes until the idlis absorb flavors and the sauce coats well.
Garnish with chopped spring onions and serve hot.
ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ചെയ്തു വയ്ക്കൂ.. ഒരാഴ്ചത്തേയ്ക്ക് വേറെ കറി അന്വേഷിക്കേണ്ട.!!