Chicken Stew Recipe

ഈ രഹസ്യ ചേരുവ ചേർത്ത് ചിക്കൻ സ്റ്റു തയ്യാറാക്കി നോക്കൂ വേറെ ലെവൽ ടേസ്റ്റ്; ഇതാണ് കാറ്ററിങ് സ്പെഷ്യൽ രുചിയൂറും ചിക്കൻ സ്റ്റു.!! Chicken Stew Recipe

Chicken Stew Recipe : സ്വാദൂറും ചിക്കൻസ്റ്റൂ ഈസിയായി വീട്ടിൽ തയ്യാറാക്കാം. കാറ്ററിംഗിൽ ഉണ്ടാക്കുന്ന പോലെ രുചികരമായ ചിക്കൻ സ്റ്റൂ ഉണ്ടാക്കാൻ നിങ്ങൾക്ക് അറിയാമോ..??!ഇല്ലെങ്കിൽ വിഷമിക്കേണ്ട..നമുക്കും വളരെ ഈസിയായി ഇത് വീട്ടിൽ തയ്യാറാക്കി എടുക്കാം… എന്നാൽ നമുക്ക് ഈ സ്വദൂറും ചിക്കെൻ സ്റ്റൂവിൻ്റെ റെസിപി നോക്കിയാലോ…??!! അതിനായി ആദ്യം ഒരു ഉരുളി വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക.

ഇതിലേക്ക് അണ്ടി പരിപ്പ് ഇട്ട് വറുത്തെടുക്കുക. ഇത് കളർ മാറി വരുമ്പോൾ കിസ്മിസും കറിവേപ്പിലയും ചേർത്ത് വറുത്ത് കോരിയെടുക്കുക. ശേഷം സ്‌പൈസസ് ഇട്ട് മൂത്തു വരുമ്പോൾ അതിലേക്ക് ഇഞ്ചി,പച്ച മുളക് അരിഞ്ഞത്‌, സവാള കഷ്ണങ്ങൾ എന്നിവ ചേർത്ത് വഴറ്റുക.ഇതിലേക്ക് ക്യാരറ്റ് കഷ്ണങ്ങളും ചേർത്ത് എല്ലാം കൂടെ വഴറ്റുക.. ശേഷം കഴുകി വെച്ച ചിക്കൻ ചേർത്ത് 3 മിനിട്ട് ഇളക്കി ചേർക്കുക.

ശേഷം കുറച്ച് കറിവേപ്പിലയും സുർക്കയും ചേർത്ത് അടച്ചു വെച്ച് വേവിക്കുക.2 മിനിറ്റിന് ശേഷം അതിലേക്ക് ഉപ്പ് ചേർത്ത് വീണ്ടും അടച്ചു വെച്ച് വേവിക്കുക. ഇതിലെ വെള്ളം വറ്റുന്നത് വരെ ഇടയ്ക്കിടെ ഇളക്കി കൊടുക്കുക.വെള്ളം വറ്റിയതിന് ശേഷം പുഴുങ്ങിയ ഉരുള കിഴങ്ങ് കൈ കൊണ്ട് ഉടച്ചു ചേർത്ത് നല്ല പോലെ ഇളക്കിയതിന് ശേഷം 3 ഗ്ലാസ്‌ രണ്ടാം പാൽ ചേർത്ത് ഇളക്കുക.

ശേഷം അടച്ചു വെച്ച് 1 മിനിട്ട് നന്നായി തിളപ്പിക്കുക.പിന്നീട് ചെറു തീയിൽ അടച്ചു വെച്ച് വേവിക്കുക.3 മിനിറ്റിന് ശേഷം ഒന്നാം പാലും ചേർത്ത് തീ ഓഫ്‌ ചെയ്യുക.ഇതിലേക്ക് 1ടേബിൾ സ്പൂൺ മിൽക്ക് മെയ്ഡ്, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക. ചിക്കൻ സ്റ്റൂവിനെ ഭംഗിയാക്കാൻ വേണ്ടി ആദ്യം വറുത്തു വെച്ച അണ്ടി-മുന്തിരി എന്നിവ ചേർത്ത് വാങ്ങി വെക്കുക. ടേസ്റ്റി ചിക്കൻസ്റ്റൂ റെഡി!! Chicken Stew Recipe Video Credit : Anithas Tastycorner

fpm_start( "true" );