ചിക്കൻ സമൂസ വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.. അപാര ടേസ്റ്റ് ആണ്
About Chicken Samosa
വീട്ടിൽ പല തരത്തിലുള്ള നാലുമണി പലഹാരങ്ങൾ തയ്യാറാക്കുന്നവരായിരിക്കും നമ്മളിൽ ഒട്ടുമിക്ക ആളുകളും. ഒന്നും ഒരേ വിഭവങ്ങൾ തയ്യാറാക്കുന്നത് ഒരു മടുപ്പുള്ള കാര്യമാണ് അല്ലെ.. സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി എന്നും ഉണ്ടാക്കുന്ന വിഭവങ്ങൾ അല്ലാതെ ഇന്ന് ഒരു ചിക്കൻ സമൂസ തയ്യാറാക്കി നോക്കിയാലോ..
Ingredients (Chicken Samosa )
- ചിക്കൻ
- ജീരകം – 1 tsp
- കാരറ്റ് – 1 cup
- സവാള
- പച്ചമുളക്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1tsp
- കറിവേപ്പില
- കാശ്മീരി മുളക്പൊടി – 2 tsp
- മഞ്ഞൾപൊടി – 1/4 tsp
- കുരുമുളക്പൊടി – 1 tsp
- ഗരംമസാല – 3/4 tsp
- മല്ലിയില
- ഗ്രീൻപീസ്
- ഉരുളൻകിഴങ് – 2
- ഫ്രൈഡ് സമൂസ ഷീറ്റ്
- ഓയിൽ
- മൈദ
- വെള്ളം
- ഉപ്പ്
How to make Chicken Samosa
ഈ ചിക്കൻ സമൂസ തയ്യാറാക്കുന്നതിന് ഇതിലേക്കാവശ്യമായ ഫില്ലിംഗ് തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി ആദ്യം തന്നെ ഗ്രീൻപീസും, ഉരുളക്കിഴങ്ങും വേറെ വേറെയായി വേവിച്ചു വെയ്ക്കുക. എല്ലില്ലാത്ത ചിക്കൻ ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും കുരുമുളക്പൊടിയും ചേർത്ത് വേവിച്ചെടുക്കാം. വേവിച്ച ചിക്കൻ തണുത്ത ശേഷം ചെറുതായൊന്ന് ക്രഷ് ചെയ്തെടുക്കുക. അതുപോലെ വെന്ത ഉരുളക്കിഴങ്ങ് പേസ്റ്റ് പോലെ ഉടച്ചു വെക്കാവുന്നതാണ്. ഇതെല്ലം മാറ്റിവെക്കാം. ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് ജീരകം ചേർക്കുക.
ഇത് ചെറുതായൊന്ന് വഴറ്റിയശേഷം പച്ചമുളക് അരിഞ്ഞത് ചേർക്കാം. അതിനുശേഷം ചെറുതായി അരിഞ്ഞുവെച്ച കാരറ്റ്, സവാള തുടങ്ങിയവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇത് നന്നായി വെന്തു വരുമ്പോൾ ഇതിലേക്ക് പൊടികൾ എല്ലാം ചേർക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പും ഈ ഒരു സമയത്ത് ചേർക്കണം. പൊടിയുടെ പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ വേവിച്ചു വെച്ച ഗ്രീൻപീസ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം.
പിന്നീട് വേവിച്ച ഉരുളക്കിഴങ്ങും ചിക്കനും ചേർത്ത് നന്നായി മിക്സ് ചെയ്തശേഷം തീ ഓഫ് ചെയ്ത് മാറ്റിവെക്കാവുന്നതാണ്. സമൂസയിലേക്കുള്ള ഫില്ലിംഗ് ഇപ്പോൾ റെഡിയായിട്ടുണ്ട്. അടുത്തതായി കുറച്ചു മൈദമാവും വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. സമൂസയുടെ ഷീറ്റ് എടുത്ത് അതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ഫില്ലിംഗ് ചേർത്ത് മൈദയുടെ വെള്ളം ഉപയോഗിച്ചു ചെറുതായൊന്ന് ഒട്ടിച്ചെടുക്കാം. സമൂസ ഷീറ്റ് ഇതേ രീതിയിൽ ചെയ്ത ശേഷം ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാക്കി സമൂസകൾ ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കിടിലൻ രുചിയിലുള്ള ചിക്കൻ സമൂസ റെഡിയായി കഴിഞ്ഞു. Recipe Credit : YUMMY RECIPES BY SUMI
Read Also : ടേസ്റ്റി ചിക്കൻ മോമോസ് എളുപ്പത്തിൽ തയ്യാറാക്കാം വീട്ടിൽ തന്നെ