ടേസ്റ്റി ചിക്കൻ മോമോസ് എളുപ്പത്തിൽ തയ്യാറാക്കാം വീട്ടിൽ തന്നെ
About Chicken Momos
എല്ലാ ദിവസവും എണ്ണ പലഹാരം കഴിച്ചു മടുത്തു എങ്കിൽ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കുവാൻ സാധിക്കുന്ന ഒരടിപൊളി റെസിപി ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. എളുപ്പത്തിലും കിടിലൻ രുചിയിലും തയ്യാറാക്കാവുന്ന ചിക്കൻ മോമോസ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമുക്കിവിടെ പരിചയപ്പെടാം. (Chicken Momos)
Ingredients
- ചിക്കൻ – 250 gm
- സ്പ്രിങ് ഒണിയൻ ¼ cup green part
- മല്ലി ഇല – 2 Tbsp
- പച്ചമുളക് – 1
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 Tsp
- കുരുമുളക് ചതച്ചെടുത്തത് – 3/4 Tsp
- ചെറുതായി അരിഞ്ഞ സവാള – 1/4 cup
- ഓയിൽ – 2 Tbsp
- മൈദ – 2 cup
- ഉപ്പ്
How to make Chicken Momos
ചിക്കൻ മോമോസ് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് രണ്ടു കപ്പ് മൈദാ എടുക്കുക. നല്ല ഫൈൻ ആയ ഏതു പൊടി വേണമെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇവിടെ എടുത്തിരിക്കുന്നത് മൈദ പൊടിയാണ്. മൈദാ രണ്ടു കപ്പ് എടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. ആവശ്യത്തിന് വെള്ളം ചേർത്ത് ഇത് നല്ലതുപോലെ കുഴച്ചെടുക്കണം. നല്ല സോഫ്റ്റ് ആവുന്നത് വരെ കുഴച്ചെടുത്ത് ഉരുള പോലെ ആക്കി വെച്ച ശേഷം മുകളിൽ കുറച്ചു ഓയിൽ തൂവിക്കൊടുത്ത് കുറച്ചു സമയം റസ്റ്റ് ചെയ്യുവാൻ മാറ്റി വെക്കാം. ഈ സമയം കൊണ്ട് ഇതിലേക്കാവശ്യമായ മസാല തയ്യാറാക്കാവുന്നതാണ്.
ഇതിനായി എല്ലില്ലാത്ത ചിക്കൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ളു മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചെടുക്കുക. അതിനു ശേഷം ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക. ഇതിലേക്ക് നാലോ അഞ്ചോ വറ്റൽമുളക് ചേർത്ത് തിളപ്പിച്ച് എടുക്കാം. തിളച്ചു വരുമ്പോൾ തക്കാളി ചേർത്ത് വേവിക്കുക. തീ ഓഫ് ചെയ്ത ശേഷം തണുക്കുവാൻ വെക്കാം. ഇത് ഒരു മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കാം. അരക്കുമ്പോൾ തക്കാളിയുടെ തൊലി കളയേണ്ടതാണ്. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് സോയ സോസ് ചേർക്കാം. അതിനു ശേഷം നേരത്തെ തയ്യാറാക്കിയ തക്കാളിയുടെ മിക്സ് ചേർക്കുക.
നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ആവശ്യമായ സോസ് റെഡി മോമോസ് ഫില്ലിംഗ് തയ്യാറാക്കുവാൻ വേവിച്ചു വെച്ച ചിക്കൻ ഒരു മിക്സിയുടെ ജാറിലേക്കിട്ട് ക്രഷ് ചെയ്തശേഷം ഒരു ബോളിലേക്ക് മാറ്റാം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സ്പ്രിങ് ഒണിയന്റെ പച്ചഭാഗം അരിഞ്ഞത്, മല്ലിയില അരിഞ്ഞത്, സവാള, ഓയിൽ, കുരുമുളക്പൊടി, ആവശ്യത്തിന് ഉപ്പ് തുടങ്ങിയവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. നേരത്തെ തയ്യാറാക്കിയ മൈദാ മാവിൻറെ മിക്സ് പരത്തിയെടുത്ത് ചിക്കൻ മിക്സ് ഫില്ലിംഗ് ആക്കി നിറച്ച് മോമോസ് ഷെയ്പ്പിലാക്കി എടുക്കാം. ഇത് ഇഡലി പാത്രത്തിൽ വെച്ചു വേവിച്ചെടുക്കാവുന്നതാണ്.. കൊതിയൂറും മോമോസ് റെഡി. Recipe Credit : Fathimas Curry World
Read Also : കുറഞ്ഞ ചേരുവ മാത്രം മതി ഒരടിപൊളി ചിക്കൻ ഫ്രൈ തയ്യാറാക്കാം