അസാധ്യ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ലോലിപോപ്
About Chicken Lollipop
ചിക്കൻ ഉപയോഗിച്ചുള്ള വിഭവങ്ങൾ ഒട്ടുമിക്ക ആളുകൾക്കും വളരെയധികം ഇഷ്ടമാണ് അല്ലെ. മലയാളികൾക്ക് എന്നും എപ്പോഴും പ്രിയം നോൺ വെജ് വിഭവങ്ങളോട് തന്നെയാണല്ലോ.. നമ്മൾ റെസ്റ്റോറന്റുകളിൽ വാങ്ങിക്കഴിക്കുന്ന അതെ രുചിയിൽ അല്ലെങ്കിൽ അതിനേക്കാൾ രുചിയിൽ ചിക്കൻ ലോലിപോപ്പ് നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ..
Ingredients
- ചിക്കൻ
- മൈദ – 5 tbsp
- കോൺഫ്ലോർ – 5 tbsp
- മുട്ട – 1
- കാശ്മീരി മുളക്പൊടി – 1 tsp
- ഓയിൽ
- സവാള
- ഇഞ്ചി
- സോയ സോസ്
- ടൊമാറ്റോ സോസ്
- ഉപ്പ് ആവശ്യത്തിന്
How to make Chicken Lollipop
ആദ്യം തന്നെ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി മാറ്റി വെക്കുക. ചിക്കൻ ലോലിപോപ്പ് തയ്യാറാക്കുന്നതിന് ഒരു ബൗൾ എടുത്ത് അതിലേക്ക് മൈദാ, കോൺഫ്ലോർ, ഒരു മുട്ട, കാശ്മീരി മുളക്പൊടി ആവശ്യത്തിന് ഉപ്പ് തുടങ്ങിയവയെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്യാം. നല്ല ചുവപ്പ് നിറം കിട്ടുന്നതിനായാണ് ഇവിടെ കാശ്മീരി മുളക് പൊടി തന്നെ ചേർക്കുന്നത്.
കഴുകി വൃത്തിയാക്കിയ ചിക്കൻ ഇതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇനി ഈ ചിക്കൻ ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. അതിന് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കി ചിക്കൻ നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. അതിനുശേഷം ചിക്കൻ വറുത്തു കോരി മാറ്റിവെക്കാം. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം സവാള ചെറുതായി അരിഞ്ഞത്,
ഇഞ്ചി ചെറുതായി അരിഞ്ഞത് തുടങ്ങിയവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഇതിലേക്ക് സോയ സോസും ടൊമാറ്റോ സോസും ചേർത്ത് മിക്സ് ചെയ്ത ശേഷം ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർക്കുക. വെള്ളം ചേർത്ത് നന്നായി ഇളക്കി ഇതൊന്ന് ചെറുതായി കുറുക്കിയെടുക്കണം. ഈ ഒരു മിക്സിലേക്ക് നേരത്തെ വറുത്തു വെച്ച ചിക്കൻ കൂടി ചേർത്ത് മിക്സ് ചെയ്തു കഴിഞ്ഞാൽ കിടിലൻ രുചിയിലുള്ള ചിക്കൻ ലോലിപോപ്പ് റെഡി ആയി കഴിഞ്ഞു. തീർച്ചയായും ട്രൈ ചെയ്യൂ.. Recipe credit : Malus Kitchen World
Read Also : ചിക്കൻ സമൂസ വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.. അപാര ടേസ്റ്റ് ആണ്