ഇത് ഒരു സംഭവം ആണ് 10 മിനിറ്റു കൊണ്ട് റെഡി ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; കോളിഫ്ലവർ 65, എന്താ രുചി.!! Cauliflower 65 recipe
Cauliflower 65 recipe : കോളിഫ്ലവർ ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിൽ തന്നെ കോളിഫ്ലവർ വറുത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കുട്ടികൾ ഉൾപ്പെടെയുള്ള ഒരു വിഭാഗം. അത്തരത്തിലുള്ള ആളുകൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു കോളിഫ്ലവർ 65 ന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കോളിഫ്ലവർ തയ്യാറാക്കാനായി ആദ്യം തന്നെ കോളിഫ്ലവർ ചെറിയ കഷണങ്ങളായി മുറിച്ച് എടുത്ത് മാറ്റി വയ്ക്കണം.
ശേഷം ഒരു വലിയ പാത്രം എടുത്ത് അതിൽ മുക്കാൽ ഭാഗത്തോളം വെള്ളവും മഞ്ഞൾപ്പൊടിയും, ഉപ്പും ഇട്ട് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നന്നായി വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കഴുകി മുറിച്ചുവെച്ച കോളിഫ്ലവർ കഷണങ്ങൾ ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കോളിഫ്ലവറിൽ ഉണ്ടാകുന്ന ചെറിയ പ്രാണികളും, പുഴുക്കളും പോയി കിട്ടുന്നതാണ്. കോളിഫ്ലവർ കുറച്ച് വെന്തു കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് അരിക്കാനായി മാറ്റിവയ്ക്കാം.
ശേഷം കോളിഫ്ലവറിലേക്ക് ആവശ്യമായ മസാല കൂട്ട് തയ്യാറാക്കാം. അതിനായി ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റ്, മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, കോൺ ഫ്ളവർ, കടലമാവ്, കുറച്ച് മൈദ, ആവശ്യത്തിന് ഉപ്പ് കറിവേപ്പില എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു കൂട്ടിലേക്ക് വേവിച്ചു വെച്ച കോളിഫ്ലവർ കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. കോളിഫ്ലവറിന്റെ എല്ലാ ഭാഗത്തും മസാല നല്ല രീതിയിൽ പിടിക്കണം.
ശേഷം ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കോളി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി തിളച്ചു തുടങ്ങുമ്പോൾ മസാല പുരട്ടി വെച്ച കോളിഫ്ലവർ കുറേശെയായി എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല ക്രിസ്പിയായ കോളിഫ്ലവർ 65 റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Cauliflower 65 recipe Video Credit : Chef Nibu The Alchemis