Araisi Juice Recipe

കിടിലൻ രുചിയിൽ ഒരു അറൈസി ജ്യൂസ്.!! മാങ്ങ ഉണ്ടോ; ഈ ചൂടത്ത് ദാഹവും ക്ഷീണവും മാറാൻ ഇതിലും നല്ലത് വേറെ ഇല്ല.!! Araisi Juice Recipe

Araisi Juice Recipe : അറേബ്യൻ ഭക്ഷണ വിഭവങ്ങളോട് പ്രിയമുള്ളവരാണ് മിക്ക മലയാളികളും. പ്രത്യേകിച്ച് അറേബ്യൻ രുചികളിൽ ഉൾപ്പെടുന്ന ജ്യൂസുകൾക്ക് ഒരു പ്രത്യേക സ്വാദ് തന്നെ ഉണ്ടെന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടു തന്നെ ഈ ഒരു ചൂടുകാലത്ത് ദാഹം അകറ്റാനായി തയ്യാറാക്കാവുന്ന അറേബ്യൻ രുചിയിലുള്ള മാംഗോ അറൈസിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു മാംഗോ ഷേക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നന്നായി പഴുത്ത മീഡിയം വലിപ്പത്തിലുള്ള ഒരു മാങ്ങ, ആറ് മുതൽ ഏഴ് വരെ കുരു കളഞ്ഞെടുത്ത ഈന്തപ്പഴം, ജ്യൂസിൽ ചേർക്കാൻ ആവശ്യമായ ചെറുപഴം, ആപ്പിൾ, ഡ്രൈ ഫ്രൂട്ട്സ്, ഒരു കപ്പ് പാല്, ഐസ്ക്യൂബ്, ഐസ്ക്രീം, കാരമൽ സിറപ്പ്, ടൂട്ടി ഫ്രൂട്ടി, ഡെസിക്കേറ്റഡ് കോക്കനട്ട് എന്നിവയാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് മുറിച്ചു വെച്ച മാങ്ങയും

ഈന്തപ്പഴവും കാൽ കപ്പ് പാൽ, ഐസ്ക്യൂബ്സ് എന്നിവ ചേർത്ത് നല്ലതു പോലെ അടിച്ചെടുക്കുക. ഇതിൽ ഒട്ടും തരിയില്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിന് ശേഷം അതിലേക്ക് ആവശ്യമായ ഫ്രൂട്ട്സ് എല്ലാം കട്ട് ചെയ്ത് മാറ്റി വയ്ക്കണം. ഗ്ലാസ് ഡെക്കറേറ്റ് ചെയ്യാനായി കാരമൽ സിറപ്പാണ് ഇവിടെ ഉപയോഗിക്കുന്നത്. തയ്യാറാക്കി വച്ച ക്യാരമൽ സിറപ്പ് ഗ്ലാസിന്റെ സൈഡിലൂടെ ഒഴിച്ചു കൊടുക്കാം. അതിനു ശേഷം തയ്യാറാക്കി വെച്ച മാങ്കോ ജ്യൂസ് ഗ്ലാസിന്റെ പകുതി ഭാഗം വരെ ഒഴിച്ച് കൊടുക്കാം.

അതിന് മുകളിലേക്ക് എടുത്തു വച്ച ഫ്രൂട്ട്സ് എല്ലാം ഒരു ലയർ ഇട്ടു കൊടുക്കാം. അതിനു മുകളിൽ ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി സെറ്റ് ചെയ്ത ശേഷം വീണ്ടും കുറച്ചു കൂടി ഫ്രൂട്ട്സും, ഡ്രൈ ഫ്രൂട്ട്സും, ഡെസിക്കേറ്റഡ് കോക്കനട്ടും, ടൂട്ടി ഫ്രൂട്ടിയും ഇട്ട ശേഷം എടുത്തു വച്ച ബാക്കി പാൽ കൂടി ഒഴിച്ച് സേർവ് ചെയ്യാവുന്നതാണ്. ഇതിൽ ഓരോരുത്തർക്കും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താവുന്നതാണ്. റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Araisi Juice Recipe Video Credit : Ayesha’s Kitchen

fpm_start( "true" );