Watermelon Creamy Ice Recipe : ഈ ചൂട് കാലത്ത് വീടുകളിൽ തന്നെ തണുത്ത ഐസ്ക്രീം ഉണ്ടാക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് നന്നായി ഇഷ്ടമുളളതാണ് ഐസ്. ഇത് പുറത്ത് നിന്ന് എപ്പോഴും വാങ്ങാൻ പറ്റില്ല. ഈ കനത്ത ചൂടിൽ നമുക് എളുപ്പത്തിൽ ഒരു ഐസ് ക്രീം വീട്ടിൽ ഉണ്ടാക്കിയാലോ.. ഇതിനായി തണ്ണിമത്തൻ ഉപയോഗിക്കാം. ആദ്യം നല്ല പഴുത്ത തണ്ണിമത്തൻ എടുത്ത് വട്ടത്തിൽ മുറിക്കുക. ഇത് ചെറുതായി അരിയുക.
Watermelon Creamy Ice Recipe Ingredients:
- 1 ripe watermelon
- Sugar
- 1/2 cup milk
- 3 cups milk powder
- Condensed milk
Preparation Watermelon Creamy Ice Recipe
- Prepare the watermelon: Cut a ripe watermelon into round slices and chop them into small pieces. Don’t remove the seeds yet; they’ll be strained later.
- Blend the watermelon: Blend the watermelon pieces in a mixer without adding any water. Strain the mixture to remove the seeds and pulp.
- Add sweetness and creaminess: Add sugar, milk, milk powder, and condensed milk to the watermelon mixture. Blend well.
- Pour into molds: Pour the mixture into ice cream molds or paper cups. Cover the cups with foil paper and insert a stick.
- Freeze and enjoy: Refrigerate the mixture overnight and enjoy your creamy watermelon ice cream the next day.
ചെറിയ കഷ്ണം കൊണ്ട് തന്നെ കുറെ ഉണ്ടാക്കാം. വത്തക്കയുടെ കുരു ഇപ്പോൾ കളയണ്ട. ഇത് അവസാനം അരിച്ച് എടുക്കാം. ഇനി ഇത് മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക. ഒരു തുള്ളി വെള്ളം പോലും ഇതിൽ ചേർക്കേണ്ട. ഇത് ഒരു അരിപ്പ വെച്ച് അരിച്ച് എടുക്കാം. ഇനി ഇത് മിക്സിയിൽ ഇട്ട് കുറച്ച് പഞ്ചസാര കൂടെ ചേർക്കുക. അര കപ്പ് പാൽ ചേർക്കുക. 3 കപ്പ് പാൽപ്പൊടി ചേർക്കുക. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. ഇത് അടിച്ചെടുക്കുക. നേരത്തെ റൗണ്ടിൽ മുറിച്ച വത്തക്കയുടെ തോടിലേക്ക് അടിച്ച് എടുത്തത് ചേർക്കുക. ഇനി ഐസ് മോൾഡിലേക്ക് ബാക്കിയുളളത് ഒഴിക്കുക. മോൾഡ് ഇല്ലെങ്കിൽ പേപ്പർ ഗ്ലാസിലേക്ക് ഒഴിക്കുക. പേപ്പർ കപ്പ് ഒരു ഫോയിൽ പേപ്പർ വെച്ച് നന്നായി കവർ ചെയ്യുക.
ഇതിൻ്റെ മുകളിൽ പച്ച ഈർക്കിൽ വെക്കുക. ഇത് സെറ്റ് ചെയ്യാൻ ഫ്രിഡ്ജിൽ വെക്കുക. കുട്ടികൾക്ക് കൈയിൽ പിടിച്ച് കഴിക്കാൻ പറ്റും .ഇത് ഒരു നൈറ്റ് ഫുൾ ഫ്രിഡ്ജിൽ വെക്കുക. ഇത് വൈകുന്നേരം ഉണ്ടാക്കിയാൽ രാവിലെ ഫ്രിഡ്ജിൽ നിന്ന് എടുക്കുക. ഇത് എല്ലാവർക്കും നന്നായി ഇഷ്ടമാകും. അത് കൊണ്ട് കുറച്ച് കൂടുതൽ ഉണ്ടാകാം. ഇത് സെറ്റായ ശേഷം വെള്ളത്തിൽ ഇട്ട് വെച്ചാൽ പെട്ടന്ന് മോൾഡിൽ നിന്ന് ഇളകി പോരും. പേപ്പർ ഗ്ലാസ് കട്ട് ചെയ്ത് എടുക്കാം. നല്ല ക്രീമി ആയിട്ടുളള ഐസ് ആണിത്. ഇത് ഹെൽത്തി ആയിട്ടുളളത് ആണ്. ഐസ് ഇനി പുറത്ത് നിന്ന് വാങ്ങേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ ഉണ്ടാക്കാം.. ട്രൈ ചെയ്തു നോക്കണേ.. Watermelon Creamy Ice Recipe Video Credit : Malappuram Vlogs by Ayis