ഒട്ടും വഴു വഴുപ്പില്ലാതെ എളുപ്പത്തിൽ വെണ്ടയ്ക്ക തോരൻ ഉണ്ടാക്കാം; ചോറിന് നാടൻ വെണ്ടയ്ക്ക തോരൻ എത്ര ചെയ്താലും ഒരല്പ്പവും ബാക്കിവരില്ല.!! Vendakka Thoran Recipe
Vendakka Thoran : “ചോറിന് നാടൻ വെണ്ടയ്ക്ക തോരൻ എത്ര ചെയ്താലും ഒരല്പ്പവും ബാക്കിവരില്ല വെണ്ടയ്ക്ക ഇങ്ങനെ തയ്യാറാക്കൂ ഒട്ടും വഴു വഴുപ്പില്ലാതെ എളുപ്പത്തിൽ വെണ്ടയ്ക്ക തോരൻ ഉണ്ടാക്കാം” വെണ്ടയ്ക്ക ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമില്ലാത്ത ഒരു വിഭവമാണ്. എന്നാൽ ഒട്ടും വഴുവഴുപ്പില്ലാതെ കിടിലൻ വെണ്ടക്ക തോരൻ തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. ചോറിന്റെയും കഞ്ഞിയുടെയും കൂടെ നല്ല കോമ്പിനേഷൻ ആണ് ഈ വെണ്ടയ്ക്ക തോരൻ, ട്രൈ ചെയ്ത് നോക്കൂ
Vendakka Thoran Recipe Ingredients
- Ingredients
- Vendaykka – 150 Gram
- Onion or Shallots – 10 Nos
- Green Chilly
- Curry Leaves
- Coconut
- Salt
How to make Vendakka Thoran Recipe
- Prepare the okra: Wash and chop the okra into small pieces.
- Sauté the onions and chilies: Heat oil in a pan and sauté the chopped onions and green chilies until the onions are translucent.
- Add curry leaves: Add a handful of curry leaves and sauté for a minute.
- Add okra: Add the chopped okra and sauté until it’s slightly tender.
- Add coconut and salt: Add grated coconut and salt to taste. Mix well.
- Stir-fry until done: Continue stir-frying until the okra is cooked and the mixture is dry.
- Serve: Serve hot with rice or as a side dish.
Tips
- Use fresh okra for the best flavor and texture.
- Adjust the amount of green chilies according to your desired level of spiciness.
- You can add a squeeze of lemon juice to prevent the okra from becoming slimy.
മെഴുക്കുപുരട്ടിക്ക് അരിയുന്ന രീതിയിൽ വെണ്ടക്ക അരിയുക. മൂത്ത വെണ്ടക്ക ഒഴിവാക്കണം.സവാള കുറുകെ മുറിച്ച് കനം കുറച്ച് അരിഞ്ഞെടുക്കുക. മുളക് വട്ടത്തിൽ അരിഞ്ഞെടുക്കുക. ഒരു പാനിൽ ഒന്നര സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് രണ്ട് വറ്റൽമുളക് ചേർക്കുക. മൂത്ത ശേഷം അരിഞ്ഞുവെച്ച സവാളയും പച്ചമുളകും വെണ്ടക്കയും ചേർക്കുക. ഇതിലേക്ക് രണ്ടു തണ്ട് കറിവേപ്പില ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഹൈ ഫ്‌ളൈമിൽ ഇളക്കിക്കൊണ്ടിരിക്കുക.
തുറന്നുവെച്ച് അല്പംപോലും ജലാംശം ഇല്ലാതെയാണ് വേവിച്ചെടുക്കേണ്ടത്. വെണ്ടക്ക വെന്തുവരുമ്പോൾ അരടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പു ചേർത്ത് കൊടുക്കുക. പൊടിയുടെ പച്ചമണം മാറുന്നവരെ ഇളക്കിവെക്കുക. ഇതിലേക്ക് തേങ്ങ തിരുമ്മിയത് ചേർത്ത് നന്നായി യോജിപ്പിക്കുക. കൈ എടുക്കാതെ രണ്ടുമൂന്ന് മിനിറ്റ് ഇളക്കി കൊടുക്കുക. പാനിൽ പിടിക്കാതെ ശ്രദ്ധിക്കണം. ഉപ്പു നോക്കി കുറവാണെങ്കിൽ ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. എല്ലാവർക്കും ഇഷ്ടപ്പെടുന്ന നല്ല നാടൻ വെണ്ടയ്ക്ക തോരൻ റെഡി!! Vendakka Thoran Recipe Video Credit : NEETHA’S TASTELAND