Veluthulli Achar

നാവിൽ കപ്പലോടിക്കാൻ ഒരു വെളുത്തുള്ളി അച്ചാർ; വെളുത്തുള്ളി അച്ചാർ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.!! Veluthulli Achar

Veluthulli Achar : വെളുത്തുള്ളി അച്ചാർ ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളതല്ലേ.. എന്നാൽ പലർക്കും ഇത് ഉണ്ടാക്കുമ്പോൾ ശരിയാകുന്നില്ല എന്ന പരാതിയായിരിക്കും. എങ്കിൽ കിടിലൻ രുചിയിൽ ഉള്ള ഒരു വെളുത്തുള്ളി അച്ചാർ തയ്യാറാക്കുന്ന വിധം നമുക്കിവിടെ പരിചയപ്പെട്ടാലോ.. ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വെളുത്തുള്ളി അച്ചാറുമായാണ് വന്നിരിക്കുന്നത്.

Veluthulli Achar Ingredients

  • Sesame Oil / Gingelly Oil / Coconut Oil – ½ Cup
  • Mustard Seeds (കടുക്) – ½ Teaspoon
  • Ginger (ഇഞ്ചി) – 2 Inch Piece
  • Green Chilli (പച്ചമുളക്) – 2-3 Nos
  • Dry Chilli (ഉണക്ക മുളക്-2-3 Nos
  • Curry Leaves (കറിവേപ്പില) – 2 Sprigs
  • Garlic (വെളുത്തുള്ളി) – 400grm (after cleaning)
  • Salt (ഉപ്പ്) – 1½ Teaspoon
  • Turmeric Powder (മഞ്ഞള്‍പൊടി) – ½ Teaspoon
  • Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) – 3½ Tablespoons
  • Asafoetida Powder (കായം പൊടി) – ½ Teaspoon
  • Fenugreek Powder (ഉലുവപ്പൊടി) – ¼ Teaspoon
  • Jaggery Water Melted – As required
  • Vinegar (വിനാഗിരി) – 6 Tablespoons

ഇനി ഇവ തയ്യാരാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം തന്നെ ഒരു ചട്ടിയിൽ കുറച്ചെന്ന ഒഴിച്ച ശേഷം വെളുത്തുള്ളി അല്പം മഞ്ഞൾ പൊടി ചേർത്തു നന്നായി വഴറ്റി മാറ്റി വെക്കുക.പിന്നീട് ബാക്കി ഉള്ള എണ്ണ ഒഴിച്ച് നന്നായി ചൂടായ ശേഷം കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു നന്നായി മൂപ്പിക്കുക അതിലേക്ക് നേരത്തെ ചതച്ചു വെച്ച ഇഞ്ചിയും പച്ചമുളകും ചേർത്തു നന്നായി വഴറ്റുക .പച്ചമണം മാറി തുടങ്ങിയാൽ മുളക് പൊടി അല്പം വെള്ളമൊഴിച്ചു പേസ്റ്റ് ആക്കിയതും

അതിലേക്ക് ബാക്കിയുള്ള പൊടികളും ചേർത്തു വീണ്ടും വഴറ്റുക .പിന്നീട് മാറ്റിവെച്ച ശർക്കര പാനിയും വിനാഗിരിയും ഉപ്പും ചേർത്തു വീണ്ടും നന്നായി ഇളക്കി ഗ്യാസ് ഓഫ് ചെയ്യുക .ഈ കൂട്ട് നന്നായി തണുത്ത ശേഷം വെളുത്തുള്ളി ചേർത്ത് കൊടുക്കാം .വളരെ നാൾ വരെ കേടാകാതെ സൂക്ഷിക്കാൻ പറ്റിയ ഈ അച്ചാറിന് കിടിലൻ രുചിയാണ് കേട്ടോ ..മുളകിന്റെ എരിവും ശർക്കരയുടെ മധുരവും ചേരുമ്പോൾ കെങ്കേമം തന്നെ .അപ്പോൾ ഇനി മുതൽ ഒരു പറ ചോറുണ്ണാം അല്ലേ. Veluthulli Achar Video Credit : Othirikaryam

ഒരേയൊരു തവണ മാന്തൾ കിട്ടുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ; മ രിക്കുവോളം മടുക്കൂല; ഈ മീൻ എപ്പോ കിട്ടിയാലും ഇനി വിടരുത്.!! Tasty Manthal Fish Recipe