വെള്ളക്കടല കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ; സൂപ്പർ ടേസ്റ്റിലൊരു വെള്ള കടലക്കറി.!! Vella Kadala Curry

Vella Kadala Curry : ചപ്പാത്തിയുടെയും പൂരിയുടെയും ബട്ടൂരയുടെയും ഒക്കെ കൂടെ കഴിക്കാൻ പറ്റിയ ഒന്നാണ് വെള്ളക്കടല കറി. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഈ കറി. എന്നാൽ പലർക്കും ഇത് പുറത്ത് നിന്നും കിട്ടുന്ന കറിയുടെ രുചി തങ്ങൾ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന പരാതി ആണ്. ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇതിന് ഒരു പരിഹാരം ഉണ്ടാവും.

ശരിയായ രീതിയിൽ വെള്ളക്കടല കറി ഉണ്ടാക്കുന്ന രീതിയാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒന്നര കപ്പ്‌ വെള്ളക്കടല നല്ലത് പോലെ കഴുകി ആറോ ഏഴോ മണിക്കൂർ വെള്ളത്തിലിട്ടു കുതിർക്കണം. അതിന് ശേഷം മഞ്ഞൾപൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് മീഡിയം ഫ്ലേയിമിൽ ആറു വിസ്സിൽ വച്ചു വേവിക്കണം.

ഇതിൽ നിന്നും മൂന്നു സ്പൂൺ കടല അരച്ചെടുക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് കാൽ സ്പൂൺ അയമോദകം പൊട്ടിച്ചിട്ട് മൂന്നു സവാള, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്, പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റണം. ഇതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകം പൊടിച്ചത്, ഗരം മസാല, ചാറ്റ് മസാല എന്നിവ ചേർത്ത് ഇളക്കണം. ഇതിലേക്ക് മൂന്നു തക്കാളി അരച്ചെടുത്തത് ചേർത്ത് വഴറ്റി എടുക്കണം.

എണ്ണ തെളിഞ്ഞു വരുമ്പോൾ ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന കടല ചേർക്കണം. വേവിച്ച് വച്ചിരിക്കുന്ന കടലയും വെള്ളവും അര സ്പൂൺ പഞ്ചസാരയും കൂടി ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ഇതിലേക്ക് അവസാനമായി മല്ലിയില കൂടി ചേർക്കാം. ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകളും അളവും എല്ലാം വീഡിയോയിൽ ഉണ്ട് കേട്ടോ. അപ്പോൾ ഇനി വെള്ളക്കടല കറി ഉണ്ടാക്കാൻ അറിയില്ല എന്ന് പറയില്ലല്ലോ. Vella Kadala Curry Video Credit : Sheeba’s Recipes

Read Also : കിടിലൻ രുചിയിൽ ഒരു ഗ്രീൻപീസ് കറി.!! കുക്കറില്‍ ഇങ്ങനെ ഗ്രീൻപീസ് കറി ഉണ്ടാക്കി നോക്കൂ; സംഭവം കിടു ആണേ

Vella Kadala Curry
Comments (0)
Add Comment