Variety Semiya Recipes :ആദ്യമായി സേമിയം കുഴഞ്ഞു പോവാതിരിക്കാൻ വേണ്ടി പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ 1കപ്പ് സെമിയം ചേർത്ത് വറുത്തെടുക്കുക.ശേഷം ഒരു പത്രത്തിലേക്ക് 4കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കി അതിലേക്ക് സേമിയം ഒട്ടിപിടിക്കാതിരിക്കാൻ വേണ്ടി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ശേഷം ആവശ്യത്തിന് ഉപ്പും കുറച്ച് നാരങ്ങ നീരും ചേർത്തിളക്കി ഇതിലേക്ക് സേമിയം ഇട്ട് വേവിച്ചെടുക്കുക.ശേഷം അരിപ്പ പാത്രത്തിലേക്ക് ഇട്ട് വെള്ളം ഊറ്റി എടുക്കുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ മൂന്നു കോഴിമുട്ട പൊട്ടിച്ചു ചേർത്ത് ആവശ്യത്തിന് ഉപ്പ്,1/4ടീസ്പൂൺ കുരുമുളക്പൊടി,1/4ടീസ്പൂൺ മുളക് പൊടി എന്നിവ ചേർത്ത് നന്നായി ചിക്കി എടുക്കുക. ശേഷം വേറൊരു പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ചേർത്ത് മൂപ്പിച്ചെടുക്കുക.ഇതിലേക്ക് സവാള അരിഞ്ഞതും പച്ചമുളക് കട്ട് ചെയ്തതും ചേർത്ത് വഴറ്റി ശേഷം 1/4കപ്പ് ക്യാരറ്റ്,1/4കപ്പ് ക്യാപ്‌സിക്കം,
വേവിച്ച ഗ്രീൻപീസ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം ഇതിലേക്ക് കുരുമുളക്പൊടി,കാശ്മീരി മുളക്പൊടി, മല്ലിപ്പൊടി, സോയ സോസ് എന്നിവ നന്നായി ചേർത്തിളക്കി അതിലേക്ക് വേവിച്ചു വെച്ച സേമിയം, ചിക്കിയ മുട്ട, കുറച്ച് മല്ലി ഇല എന്നിവ ചേർത്ത് ഇളക്കി എടുക്കുക.ശേഷം തീ ഓഫ് ചെയ്ത് വാങ്ങി വെക്കുക….അടുത്ത റെസിപ്പിക്ക് വേണ്ടി ഒരു പാത്രത്തിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് ഇട്ട് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് 1ടീസ്പൂൺ ഉഴുന്ന് പരിപ്പ്,1ടീസ്പൂൺ കടലാപരിപ്പ് എന്നിവ ചേർത്ത് വറുത്തെടുക്കുക.
ശേഷം 3 വറ്റൽമുളക്,കറിവേപ്പില,3/4ടേബിൾസ്പൂൺ ഇഞ്ചിഅരിഞ്ഞത്,1സവാള അരിഞ്ഞത്, ഉപ്പ് പച്ചമുളക് എന്നിവ ചേർത്തിളക്കി വഴറ്റുക.ഇതിലേക്ക് 1/4കപ്പ് ബീൻസ്,1/2കപ്പ് ക്യാരറ്റ്,6 ടേബിൾസ്പൂൺ ഗ്രീൻപീസ് എന്നിവ ചേർത്ത് വേവിച്ച് ശേഷം 3/4കപ്പ് തേങ്ങ ചിരവിയതും ചേർത്ത് ഇളക്കി കുറച്ച് നാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വേവിച്ച സേമിയവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം കുറച്ച് കറിവേപ്പിലയും ചേർത്ത് തീ ഓഫ് ചെയ്ത് വാങ്ങി വെക്കുക. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.. Variety Semiya Recipes Video Credit : Fathimas Curry World