Variety Pacha Manga Juice Recipe

വ്യത്യസ്തമായ രുചിയിൽ വേനൽക്കാല സ്പെഷ്യൽ പച്ചമാങ്ങ ജ്യൂസ്!!! പച്ച മാങ്ങാ ഉണ്ടോ;എങ്കിൽ ഇങ്ങനെ തയ്യാറാക്കൂ.!! Variety Pacha Manga Juice Recipe

Variety Pacha Manga Juice Recipe : ഇനി പച്ചമാങ്ങ മാമ്പഴമാക്കാൻ വെച്ച് പഴുപ്പിച്ച് സമയം കളയണ്ട. പച്ചമാങ്ങ കുറച്ചെടുത്ത് നല്ല രുചികരമായ ജ്യൂസ്‌ ഉണ്ടാക്കിയാലോ. വേനൽ ചൂടിനെ തടുക്കാൻ ശരീരത്തിന് തണുപ്പും ഊർജവും നൽകുന്ന നല്ലൊരു അടിപൊളി പച്ച മാങ്ങ ജ്യൂസ്‌ തയ്യാറാക്കി നോക്കാം.

  • Ingredients :
  • പച്ച മാങ്ങ – 1 എണ്ണം
  • പഞ്ചസാര – 2 ടേബിൾ സ്പൂൺ
  • പൊതിന ഇല – 5 എണ്ണം
  • ഇഞ്ചി – ചെറിയ കഷ്ണം
  • ഉപ്പ് – 1 പിഞ്ച്
  • തണുത്ത വെള്ളം – ആവശ്യത്തിന്
  • ഐസ് ക്യൂബ്‌സ് – ആവശ്യത്തിന്

ആദ്യമായി ഒരു പച്ചമാങ്ങ തൊലി കളിഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കാം. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തൊലി കളഞ്ഞ മാങ്ങ ഇട്ട് കൊടുക്കാം. ശേഷം മധുരത്തിന് ആവശ്യമായ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് അഞ്ചോളം പൊതിന ഇലയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് അല്പം ഉപ്പും ആവശ്യത്തിന് തണുത്ത വെള്ളവും കൂടി ചേർത്ത് കൊടുക്കാം.

ആദ്യം അര കപ്പ്‌ വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കണം. ഇതിലേക്ക് കൂടുതൽ വെള്ളം ഒഴിച്ചാൽ ഇത് നന്നായി അരഞ്ഞ് കിട്ടില്ല. ഇത് നന്നായി അരച്ചെടുത്തതിന് ശേഷം ജ്യൂസിന് ആവശ്യമായ വെള്ളം ചേർത്ത് വീണ്ടും നന്നായി അരച്ചെടുക്കാം. തയ്യാറാക്കിയ ജ്യൂസ്‌ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. അടുത്തതായി ആവശ്യത്തിന് ഐസ് ക്യൂബ് കൂടി ചേർത്ത് കൊടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ രുചികരമായ പച്ച മാങ്ങ ജ്യൂസ്‌ തയ്യാർ. ഈ ചൂടിലും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന അടിപൊളി ജ്യൂസ്‌ വളരെ എളുപ്പത്തിൽ നിങ്ങളും വീട്ടിൽ തയ്യാറാക്കി നോക്കൂ. Pacha Manga Juice Recipe Video Credit : Sunitha’s UNIQUE Kitchen

fpm_start( "true" );