സദ്യയിലെ വടുകപ്പുളി ഉണ്ടാക്കാൻ ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! കൈപ്പില്ലാത്ത കറിനാരങ്ങാ അച്ചാർ; ഒറ്റയിരിപ്പിനു പാത്രം ഠപ്പേന്ന് കാലിയാകും.!! Vadukapuli Naranga Achar Recipe
Vadukapuli Naranga Achar Recipe Ingredients
- Vadukapuli
- Garlic
- Curry leaves
- Green chilly
- Chilly powder
- Turmeric Powder
- Salt
- Oil
- Fenugreak
- Asafoetida
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 10 മിനിറ്റ് നാരങ്ങ രണ്ടുപുറവും ഒരുപോലെ വാടണം. ചൂടാറിയശേഷം വെള്ളമെല്ലാം നല്ലവണ്ണം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും കളഞ്ഞു നീളത്തിൽ മുറിച്ച് കുരുവും വെളുത്ത ഭാഗവും കളഞ്ഞു ചെറുതായി അച്ചാറിനു പാകത്തിൽ അരിയുക. ഇതിലേക്ക് 3-3.5 ടേബിൾ സ്പൂൺ
ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഒരു പാനിൽ നല്ലെണ്ണ ചേർത്ത് നന്നായി ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക. തീ കുറച് വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് ചെറുതായി വഴറ്റുക (കാന്താരിമുളക് തെറിക്കാൻ സാധ്യതയുണ്ട്). ചെറുതായി വഴന്നു വരുമ്പോൾ തീ ഓഫ് ചെയ്ത് അല്പം തണുത്തശേഷം അഞ്ച് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ വറുത്തുപൊടിച്ച ഉലുവ,
ഒന്നര ടീസ്പൂൺ കായപ്പൊടി എന്നിവ ചേർക്കുക. തീ ഓണാക്കിയ ശേഷം പൊടികളെല്ലാം പച്ചമണം മാറും വരെ വഴറ്റുക. ഫ്ലെയിം ഓഫാക്കിയ ശേഷം ഒന്നര ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കുക. പൊടികളും പാത്രവുമെല്ലാം നന്നായി തണുത്തശേഷം നാരങ്ങ ചേർത്ത് മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു ഗ്ലാസ് പാത്രത്തിലാക്കി അടച്ചു രണ്ടു ദിവസം പുറത്ത് വെച്ചതിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. Vadukapuli Naranga Achar Recipe Video Credit : Sheeba’s Recipes