ഉഴുന്നും മുളകു പൊടിയും മാത്രം മതി; ഒരു മാസത്തേക്കുള്ള കിടിലൻ ചായക്കടി എളുപ്പത്തിൽ തയ്യാറാക്കാം; ഇനി ഉഴുന്ന് കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.!! Uzhunnu Snack Recipe
Uzhunnu Snack Recipe : ഉഴുന്നും മുളകു പൊടിയും ഇതുപോലെ മിക്സിയിൽ ഒന്ന് കറക്കി എടുക്കൂ! ഉഴുന്നും മുളകു പൊടിയും മാത്രം മതി ഈ കിടിലൻ ഐറ്റം ഈസിയായി ഉണ്ടാക്കാൻ! ഇനി ഇതുമതി ഒരു മാസത്തേക്ക്! ഉഴുന്നും മുളകു പൊടിയും കൊണ്ട് ഒരു കിടിലൻ ഐറ്റം. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഉഴുന്നുകൊണ്ട് തയ്യാറാക്കാവുന്ന രണ്ട് അടിപൊളി സ്നാക്ക് റെസിപ്പിയാണ്.
Uzhunnu Snack Recipe Ingredients
- Urud Dal – 3/4 cup
- Kashmeeri chilli – 1 1/2 tsp
- Oil
- Salt
അതിനായി ആദ്യം 3/4 കപ്പ് ഉഴുന്ന് ഒരു 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കാണ് വെക്കുക. എന്നിട്ട് ഇത് നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. പിന്നീട് ഇതിലേക്ക് 1 1/2 tsp കാശ്മീരി മുളക്പൊടി, ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് കുറേശെ വെള്ളമൊഴിച്ച് മിക്സിയിൽ അരച്ചെടുക്കുക. അങ്ങിനെ സ്നാക്കിനുള്ള മാവ് റെഡിയായിട്ടുണ്ട്. ഇനി ഫ്രൈ ചെയ്തെടുക്കുവാൻ ആയിട്ട് ചൂടായ ഒരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് മാവ് ഓട്ടയുള്ള കയിലിലൂടെ ഒഴിച്ച് കൊടുക്കുക. ഇങ്ങനെ നല്ല ക്രിസ്പിയായ അടിപൊളി സ്നാക്ക് നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്.
ഇത് ഒരുപാട് കാലം സൂക്ഷിച്ചു വെക്കാവുന്ന ഒരു സ്നാക്ക് ആണ്. കയിലൂടെ ഒഴിച്ച് വരുമ്പോൾ കുറച്ചു സമയമെടുക്കും ഇത് ഉണ്ടാക്കി എടുക്കുവാൻ. ഉഴുന്നുകൊണ്ടാണ് നമ്മൾ പപ്പടവടയൊക്കെ ഉണ്ടാക്കാറുള്ളത്. ഈ സ്നാക്ക് ഏകദേശം അതുപോലത്തെ രുചിയായിരിക്കും. ഇത് ഫ്രൈ ആയി വരുമ്പോൾ കയിലുകൊണ്ട് ഇത് കോരി എടുക്കാവുന്നതാണ്. ഇനി നമുക്കിത് പെട്ടെന്ന് ഉണ്ടാക്കണമെങ്കിൽ അതായത് ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കണമെങ്കിൽ അല്ലെങ്കിൽ ഒരു ദിവസത്തേക്ക് ഉണ്ടാക്കണമെങ്കിൽ മാവ് കൈകൊണ്ട് ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്താൽ മതിയാകും. ബാക്കി വിവരങ്ങൾക്ക് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Uzhunnu Snack Recipe Video credit : Foodie Malabari
Uzhunnu Snack Recipe
ആവിയിൽ കുറഞ്ഞ ചേരുവയിൽ മിനുട്ടുകൾക്കുള്ളിൽ കിടു പലഹാരം; എന്റെ പൊന്നോ എന്താ രുചി.!!