Ullivada - Onion vada Recipe

ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട; ഉള്ളി വടയിൽ ഈ ഒരൊറ്റ ചേരുവ ചേർത്ത് ഉണ്ടാക്കി നോക്കൂ.!! Ullivada – Onion vada Recipe

Ullivada – Onion vada Recipe : സ്വാദിഷ്ടവുമായ ഉള്ളിവട എല്ലാവരുടെ പ്രിയപ്പെട്ടതാണ്. പക്ഷെ കടകളിൽ കിട്ടുന്നത് എത്രത്തോളം ഹെൽത്തി ആണെന്ന് അറിയാൻ പറ്റില്ല. നല്ല ചൂടോടെ മൊരിഞ്ഞ ഉള്ളിവട കഴിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. വീടുകളിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഈ ഒരു പലഹാരം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

  • മൈദ – 1 കപ്പ്
  • സവാള – 4 എണ്ണം.
  • ഇഞ്ചി – 1 ചെറിയ കഷ്ണം
  • കറിവേപ്പില – 2 തണ്ട്
  • തൈര് – 1/2 കപ്പ്
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്

ആദ്യം ഒരു പാത്രം എടുക്കുക. അതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, കരിവേപ്പില ഇവ ഇടുക. നന്നായി മിക്സ് ചെയ്യുക. തൈര് ഇട്ട് കൈ കൊണ്ട് നന്നായി തിരുമ്മുക. ആവശ്യത്തിനു ഉപ്പ് ചേർക്കുക. നന്നായി കുഴച്ച് എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് മൈദപ്പൊടി ചേർക്കുക. എല്ലാം കൂടെ നന്നായിട്ട് മിക്സ് ചെയ്യുക. അതിനു ശേഷം ഒരു ചീനച്ചട്ടി എടുക്കുക.

ഇതിലേക്ക് വെളിച്ചെണ്ണ ഒഴികുക. വെളിച്ചെണ്ണ നല്ലത് പോലെ ചൂടാകണം. മാവിൽ നിന്ന് കുറച്ച് എടുത്ത് വടയുടെ ആകൃതിയിൽ പരത്തി എടുക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് പരത്തി വെച്ച മാവ് ഇടുക. നല്ല ചുവന്ന നിറത്തിൽ വരുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റുക. സ്വാദിഷ്ടമായ ഉള്ളിവട തയ്യാർ! വിശദമായി അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Ullivada – Onion vada Recipe Video Credit : എന്റെ അടുക്കള – Adukkala

fpm_start( "true" );