ഇഡ്ഡലിക്കും, ദോശയ്ക്കും ചോറിനും ഒരേ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു കിടിലൻ ചമ്മന്തി; ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മാത്രം മതി എന്തിനൊപ്പവും.!! Ulli thakkali chammanthi Recipe

Ulli thakkali chammanthi Recipe : ചോറിനോടൊപ്പവും പലഹാരങ്ങളോടൊപ്പവും ഒരേ രീതിയിൽ ചമ്മന്തി ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ചമ്മന്തി ഉണ്ടാക്കുന്ന രീതിയിലെ വ്യത്യാസങ്ങളാണ് രുചിയിലും വ്യത്യാസങ്ങൾ കൊണ്ടുവരുന്നത്. എല്ലാ പലഹാരങ്ങളോടൊപ്പവും ചോറിനോടൊപ്പവും നല്ല രുചിയിൽ കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ulli thakkali chammanthi Recipe Ingredients

  • Ingredients
  • Tomato
  • Onion
  • Tamarind
  • Chilly powder
  • Ginger
  • Coriander leaves
  • Garlic
  • Oil
  • Salt

ഈയൊരു ചമ്മന്തി അരയ്ക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു സവാള ചെറുതായി അരിഞ്ഞെടുത്തത്, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തത്, വെളുത്തുള്ളി രണ്ടു മുതൽ മൂന്നെണ്ണം വരെ അല്ലിയാക്കിയത്, കുറച്ച് മല്ലിയില, ഒരു ചെറിയ ഉണ്ട പുളി, ഒരു തക്കാളി ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, മുളകുപൊടി, ഉപ്പ്, എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം സവാളയും, ഇഞ്ചിയും, വെളുത്തുള്ളിയും ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കണം. അതിനുശേഷം അരിഞ്ഞുവെച്ച തക്കാളി കൂടി ആ ഒരു കൂട്ടിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.

തക്കാളിയിൽ നിന്നും വെള്ളമെല്ലാം ഇറങ്ങി നന്നായി വെന്ത് ഉടഞ്ഞു തുടങ്ങുമ്പോൾ മുളകുപൊടിയും ഉപ്പും ചേർത്ത് കൊടുക്കുക. അതിനുശേഷം പുളി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. എല്ലാ ചേരുവകളും എണ്ണയിൽ കിടന്ന് നല്ലതുപോലെ വെന്ത് വരണം. അവസാനമായി കുറച്ച് മല്ലിയില കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാം. മല്ലിയില ചേർത്ത ശേഷം രണ്ട് മിനിറ്റ് ചൂടാക്കി സ്റ്റൗ ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം ചമ്മന്തിയുടെ കൂട്ട് മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. നല്ലതുപോലെ എരിവും പുളിയും ഉള്ളതുകൊണ്ട് തന്നെ ചോറിനോടൊപ്പം അല്ലാതെയും ഈ ഒരു ചമ്മന്തി ഉപയോഗപ്പെടുത്താവുന്നതാണ്. മാത്രമല്ല വെള്ളം ഉപയോഗിക്കാത്തതു കൊണ്ട് കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Ulli thakkali chammanthi Recipe Video Credit : Jaya’s Recipes

Ulli thakkali chammanthi Recipe

  1. Sauté the Basics:
    Heat oil in a thick-bottomed pan. Add chopped onion, ginger, and garlic cloves. Sauté until the onions turn soft and translucent.
  2. Cook the Tomato:
    Add the chopped tomato to the pan. Continue cooking until the tomato gets mushy and the water is released.
  3. Add Spices and Tamarind:
    Sprinkle in the chilly powder and salt. Mix well, then add the small piece of tamarind. Stir all ingredients so the flavors blend together.
  4. Finish with Coriander Leaves:
    Once all ingredients are nicely cooked, add chopped coriander leaves. Sauté for another 2 minutes. Turn off the heat and let the mixture cool down.
  5. Grind to a Paste:
    Transfer the cooked mixture to a mixer jar and grind to a chutney-like paste. No extra water is needed, making this chutney last longer without spoiling.

Now your spicy, tangy Ulli Thakkali Chammanthi is ready to enjoy with rice or snacks. It’s bursting with flavor and keeps well thanks to its no-water recipe!

പല അസുഖങ്ങൾക്കും ഉപയോഗിക്കാവുന്ന ഒറ്റമൂലി ഉള്ളി ലേഹ്യം ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! Healthy Ullilehyam Recipe

Ulli thakkali chammanthi recipe
Comments (0)
Add Comment