Traditional Koottu Curry Recipe

പരമ്പരാഗത രുചിക്കൂട്ടായ സദ്യ സ്റ്റൈൽ തനിനാടൻ കൂട്ടുകറിയുടെ രുചി രഹസ്യം ഇതാ; സദ്യ സ്റ്റൈൽ കൂട്ടുകറി.!! Traditional Koottu Curry Recipe

Traditional Koottu Curry recipe : സദ്യയിൽ കൂട്ടുകറി ഒഴിച്ച്‌ കൂടാൻ പറ്റാത്ത ഒരു വിഭവം തന്നെയാണ്. ഈ ഓണ നാളിൽ നമ്മുടെ വീട്ടിൽ വിളമ്പുന്ന സദ്യയിൽ ഉൾപ്പെടുത്താവുന്ന ഒരു കൂട്ടുകറി റെസിപ്പിയാണ് നമ്മൾ പരിചയപ്പെടുന്നത്‌. നമ്മുടെ പരമ്പരാഗത രുചിയുണർത്തുന്ന തനിനാടൻ കൂട്ടുകറി റെസിപ്പിക്കായി വീഡിയോ കണ്ടോളൂ… ഈ സദ്യ സ്റ്റൈൽ കൂട്ടുകറി ഉണ്ടാക്കുന്നതിനായി ആദ്യം ഒരു ബൗളിൽ പച്ചക്കായ നുറുക്കിയതെടുക്കുക. നേന്ത്രക്കായക്ക് കറുത്ത നിറം വരാതിരിക്കാനായി അത് വെള്ളത്തിലിട്ട് വച്ചിരുന്നു.

Traditional Koottu Curry Recipe Ingredients:

  • kaaya(raw banana) 1 cup
  • Chena (yam) 1 cup
  • kumbalanga(cucumber) 1 cup
  • kadala(black chick peas) 1 cup
  • coconut 1 (1/4 th for grinding and 3/4th for roasting)
  • urad dal 4 teaspoon
  • cumin 1 teaspoon
  • pepper powder 2 teaspoon
  • chilly powder 2 teaspoon
  • turmeric powder 1 teaspoon
  • coconut oil 2 tablespoon
  • curry leaves
  • salt

ആ വെള്ളത്തോടെയാണ് നമ്മൾ കായ ഒഴിച്ച്‌ കൊടുക്കുന്നത്. അതേ ബൗൾ അളവിൽ നുറുക്കി വച്ച ചേന അതുപോലെ കുമ്പളങ്ങ എന്നിവ ചെറിയ കഷണങ്ങളായി അരിഞ്ഞ് വച്ചതും കൂടെ ഒരു വേവിക്കാൻ എടുക്കുന്ന പാത്രത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇവിടെ നമ്മൾ വേവ് കുറഞ്ഞ ചേനയാണ് എടുത്തിരിക്കുന്നത്. അതുകൊണ്ടാണ് നമ്മൾ എല്ലാം കൂടെ ഒരുമിച്ചിട്ട് വേവിച്ചെടുക്കുന്നത്. നേരെമറിച്ച് ഒരുപാട് വേവുള്ള ചേനയാണെങ്കിൽ ചേന വേവിച്ചതിനു ശേഷം മാത്രം കുമ്പളങ്ങ ചേർത്ത് കൊടുത്താൽ മതിയാവും. അടുത്തതായി ഇതിലേക്ക് ആവശ്യമായ പൊടികൾ ചേർത്ത് കൊടുക്കണം.

ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടീസ്പൂൺ മുളക്പൊടിയും ഒന്നര ടീസ്പൂൺ കുരുമുളക്പൊടിയും ചേർത്ത് കൊടുക്കണം. നമ്മുടെ കൂട്ടുകറിയില്‍ കുരുമുളകിന്റെ രുചിയായിരിക്കണം മുന്നിട്ട് നിൽക്കേണ്ടത്. ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് പൊടികളെല്ലാമൊന്ന് യോജിക്കുന്ന വിധത്തിൽ നല്ലപോലെ ഇളക്കി കൊടുത്ത് വേവാൻ ആവശ്യമായ വെള്ളവും രണ്ടില കറിവേപ്പിലയും കൂടെ ചേർത്ത് നന്നായൊന്ന് വേവിച്ചെടുക്കണം. പച്ചക്കറികളെല്ലാം തന്നെ ഏകദേശം ഒരു മുക്കാൽ ഭാഗത്തോളം വെന്ത് കഴിഞ്ഞാൽ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കടലയാണ്. നേരത്തെ തന്നെ വേവിച്ച് ഊറ്റിവെച്ച ഒരു പിടി കടലായാണ് ഇനി ചേർത്ത് കൊടുക്കുന്നത്. Traditional Koottu Curry Recipe Video Credit : Sree’s Veg Men

Traditional Koottu Curry Recipe

  1. Prepare Vegetables:
    Peel and grate the raw banana. To prevent discoloration, soak it briefly in water before using. Peel and chop yam and cucumber into small pieces.
  2. Cooking Vegetables:
    In a cooking vessel, add the grated banana, chopped yam, and cucumber. Add turmeric powder, chili powder, pepper powder, cumin seeds, and salt. Pour in enough water to cook the vegetables. Add curry leaves and bring to a boil and cook until vegetables are tender.
  3. Add Black Chickpeas:
    Use pre-soaked and boiled black chickpeas. Add a handful of cooked chickpeas to the vegetables and cook together for a few minutes.
  4. Prepare Coconut Mixture:
    Divide the coconut: ¼th will be ground with urad dal and a few curry leaves into a fine paste. The remaining ¾ of the coconut should be roasted in coconut oil along with mustard seeds, red chilies, urad dal, and curry leaves until golden brown.
  5. Combine Everything:
    Add the coconut paste to the cooked vegetables and chickpeas. Mix well and cook for a few more minutes until the raw coconut smell disappears and the curry thickens.
  6. Final Step:
    Add the roasted coconut mixture on top just before turning off the flame, mixing gently. Drizzle coconut oil for aroma and flavor.

മത്തി കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ.!! ഒരൊറ്റ വിസിൽ ഇത് വേറേ ലെവൽ; എത്ര തിന്നാലും കൊതി തീരാത്ത കൂട്ട്.!!