തക്കാളി 5 എണ്ണം ഉണ്ടോ? എങ്കിൽ ടൊമാറ്റോ സോസ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം; കടകളിൽ കിട്ടുന്ന അതേ രുചിയിൽ.!! Tomato Sauce Recipe
Tomato Sauce Recipe : കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് തക്കാളി സോസ്. ഒരിക്കൽ രുചിച്ചു നോക്കിയിട്ടുള്ള ഒരു കുട്ടി പോലും തക്കാളി സോസ് വീണ്ടും ചോദിക്കാതെ ഇരുന്നിട്ടില്ല. അതിന്റെ മധുരവും പുളിയും എല്ലാം ചേർന്നുള്ള രുചി അത്രയ്ക്ക് അഡിക്റ്റീവ് ആണ്. കുട്ടികൾക്ക് മാത്രം അല്ല. മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ടത് ആണ് സോസ്. ഒരു സമൂസയോ പഫ്സോ കഴിക്കുമ്പോൾ പോലും ഒന്ന് സോസിൽ മുക്കിയില്ലെങ്കിൽ ഒരു സുഖമില്ല പലർക്കും.
Tomato Sauce Recipe Ingredients
- Tomato – 1/2 kg
- Onion
- Garlic
- Ginger – Small piece
- Dried Chilly – 2
- Beetroot – A small piece
- Vinegar – 3 Tsp
- Sugar – 4 tsp
- Salt
നമ്മുടെ ഒക്കെ ഫ്രിഡ്ജിൽ എപ്പോഴും സോസ് ഉണ്ടാവും. എന്നാൽ ഇത് ഒരു പരിധിയിൽ അപ്പുറം നമ്മുടെ കുഞ്ഞുങ്ങൾക്ക് എങ്ങനെയാ കൊടുക്കുക അല്ലേ? അവരുടെ കുഞ്ഞു വയറു കേടായാലോ? ഈ പേടി കാരണം നമ്മൾ ഒളിപ്പിച്ച് വെയ്ക്കുകയല്ലേ പതിവ്. എന്നാൽ ഇനി കുട്ടികൾ തക്കാളി സോസിന് വാശി പിടിക്കുമ്പോൾ വിഷമിക്കണ്ട. കുറച്ച് സോസ് നമ്മൾ തന്നെ ഉണ്ടാക്കി വച്ചാൽ കുട്ടികൾക്ക് കൊടുക്കാൻ മടിക്കണ്ടല്ലോം അതിനായി നമ്മുടെ അടുക്കളയിൽ നിന്നും അഞ്ചു തക്കാളി എടുത്താൽ മതി. തക്കാളി സോസ് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രീതി താഴെ കാണുന്ന വീഡിയോയിൽ ഉണ്ട്.
അര കിലോ തക്കാളി ചെറിയ കഷ്ണങ്ങളാക്കി അരിയണം. അതു പോലെ അര സവാളയും നാല് അല്ലി വെളുത്തുള്ളിയും ചെറിയ കഷ്ണം ഇഞ്ചിയും രണ്ട് ഉണക്ക മുളകും ഒരു ചെറിയ കഷ്ണം ബീറ്റ്‌റൂട്ടും അൽപം വെള്ളവും ചേർത്ത് കുക്കറിൽ വച്ച് വേവിക്കണം. നാല് വിസ്സിൽ വന്നതിന് ശേഷം തണുക്കാൻ മാറ്റി വയ്ക്കുക. ഇതിനെ മിക്സിയിൽ അടിച്ചെടുത്തിട്ട് അരിച്ചെടുക്കണം. ഒരു പാനിൽ മൂന്നു സ്പൂൺ വിനാഗിരിയും നാല് സ്പൂൺ പഞ്ചസാരയും അരിച്ചു വച്ചിരിക്കുന്ന തക്കാളിയും ഉപ്പും ചേർത്ത് ഇളക്കണം. ഇത് തിളച്ച് കുറുകി വരുമ്പോൾ തക്കാളി സോസ് തയ്യാർ. ചില്ല് കുപ്പിയിൽ സൂക്ഷിച്ചാൽ കുറച്ചധികം ദിവസം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം. Tomato Sauce Recipe Video Credit : Mums Daily
Tomato Sauce Recipe
- Chop tomatoes, ginger, and garlic into small pieces.
- In a non-stick pan, sauté chopped tomatoes, ginger, garlic along with chili powder, cardamom, cloves, and cinnamon on medium heat. Cover and cook for about 25 minutes, stirring occasionally.
- Remove from heat and mash the mixture well. Strain through a sieve, pressing with a ladle or spatula to get smooth pulp.
- Transfer the strained pulp back to the pan. Add sugar, salt, and vinegar.
- Cook on medium heat for another 20-25 minutes, stirring continuously until the sauce thickens to desired consistency.
- Let the tomato sauce cool down, then store it in an airtight container. Refrigerate to keep fresh for 3-4 weeks.
Tips
- Use glass or plastic jars for storage.
- Avoid preservatives for a healthier choice.
- Adjust sugar and chili according to taste.