Tomato Chilly Curd curry

ഒരിക്കല്‍ എങ്കിലും കഴിച്ചവര്‍ക്ക് അറിയ ഈ കറിയുടെ രുചി.!! ഒരു തക്കാളി ഉണ്ടെങ്കിൽ അടിപൊളി ഒഴിച്ചു കറി തയ്യാറാക്കാം; എത്ര കഴിച്ചാലും മതിവരില്ല, സൂപ്പർ.!!

Tomato Chilly Curd curry : പച്ചക്കറി തീർന്നു പോയോ? വിഷമിക്കണ്ട. ഒരു തക്കാളി ഉണ്ടെങ്കിൽ അടിപൊളി ഒഴിച്ചു കറി തയ്യാറാക്കാം, ഞൊടിയിടയിൽ രാവിലെ വൈകി എഴുന്നേറ്റു വന്ന ഫ്രിഡ്ജിൽ നോക്കുമ്പോൾ ആയിരിക്കും പച്ചക്കറി ഒന്നും ഇരിപ്പില്ല എന്ന് മനസ്സിലാകുന്നത്. എന്നും പ്രസവം മോരുകറിയും ഒക്കെ ഉണ്ടാക്കി കഴിഞ്ഞാലോ എല്ലാവർക്കും ബോറടിക്കില്ലേ. അപ്പോൾ പിന്നെ ഒരു വെറൈറ്റി കറി ഉണ്ടാക്കിയാലോ.

സാധാരണ കഴിക്കുന്ന മോര് കറിയിൽ നിന്നും വ്യത്യസ്തമായിരിക്കും എന്ന് മാത്രമല്ല ഞൊടിയിടയിൽ തന്നെ ഉണ്ടാക്കിയെടുക്കാനും സാധിക്കും. അതിനായി ആദ്യം തന്നെ അധികം പുളിയില്ലാത്ത ഒരു കപ്പ് കട്ടി തൈര് ഉടച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് കടുക് പൊട്ടിക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ ജീരകവും അല്പം കുരുമുളകും ചേർക്കാം. അതോടൊപ്പം തന്നെ അഞ്ചോ ആറോ പച്ചമുളക് അരിഞ്ഞാലും കൂടെ ചേർത്ത് വഴറ്റിയതിന് ശേഷം

ഒരു സവാളയുടെ പകുതി നീളത്തിൽ അരിഞ്ഞത് ചേർക്കാം. ഈ സവാള ഒരുപാട് വഴറ്റുകയൊന്നും വേണ്ട. അതിനുശേഷം ഒരു അര ഇഞ്ച് ഇഞ്ചി അരിഞ്ഞതും കറിവേപ്പിലയും ഉപ്പും ചേർത്ത് വഴറ്റാം. നല്ലതുപോലെ പഴുത്ത ഒരു തക്കാളി എടുത്ത് അരിഞ്ഞിട്ട് ഇതിലേക്ക് ചേർത്ത് വഴറ്റാം. ഇതും ഒരുപാട് വഴറ്റേണ്ട ആവശ്യമില്ല. കടിക്കാൻ കിട്ടുന്ന പാകമായിരിക്കണം. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ചേർക്കാം.

ഇതിന്റെയെല്ലാം പച്ചമണം മാറിയതിനുശേഷം ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്. ഇതിലേക്ക് വേണം ഉടച്ചു വച്ചിരിക്കുന്ന തൈര് ചേർക്കേണ്ടത്. ആവശ്യത്തിനൊപ്പം ഒരു നുള്ള് പഞ്ചസാരയും ചേർത്തതിന് ശേഷം ഇതിന്റെ രുചി കൂട്ടുന്നതിനായി കാൽ ടീസ്പൂൺ ഉലുവാപ്പൊടി ചേർക്കാവുന്നതാണ്. ഇത്രയുമായാൽ എളുപ്പത്തിൽ അടിപൊളി രുചി ഒരു ഒഴിച്ച് കറി തയ്യാർ. നീയൊരു കറിയുണ്ടെങ്കിൽ അച്ചാറോ പപ്പടമോ പോലും വേണ്ട. അപ്പോൾ ഇനി നേരം വൈകിയാലും പേടിക്കാനില്ലല്ലോ. Tomato Chilly Curd curry Video Credit : Jaya’s Recipes

fpm_start( "true" );