പഴുത്ത മാങ്ങാ ഇതുപോലെ ചെയ്തു നോക്കൂ; ഒരു വർഷത്തോളം കേട് വരാതെ സൂക്ഷിക്കാവുന്ന മാംഗോ പൾപ്പ് തയ്യാറാക്കാം.!! To make Mango Pulp

To make Mango Pulp : “പഴുത്ത മാങ്ങാ ഇതുപോലെ ചെയ്തു നോക്കൂ; ഒരു വർഷത്തോളം കേട് വരാതെ സൂക്ഷിക്കാവുന്ന മാംഗോ പൾപ്പ് തയ്യാറാക്കാം” വർഷം മുഴുവൻ മാമ്പഴം കഴിക്കണോ, മാവിൽ നോക്കിയിരിക്കേണ്ട, വീട്ടിൽ തന്നെയുണ്ട് വഴി. മാമ്പഴം പൾപ്പാക്കി ഒരു വർഷം വരെ സൂക്ഷിക്കാം. വെറും രണ്ട് ചേരുവകൾ കൊണ്ട് ഇനി നിങ്ങൾക്കും തയ്യാറാക്കി നോക്കാം രുചികരമായ മാമ്പഴ പൾപ്പ്.

ആദ്യം പഴുത്ത ഇരുപത് മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഒരു ബൗളിൽ രണ്ട് നാരങ്ങയുടെ നീര് എടുത്ത് വെക്കാം. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ചെറിയ കഷ്ണങ്ങൾ ആക്കിയ മാങ്ങ ചേർത്ത് ഒട്ടും വെള്ളം കൂടാതെ മിനുസമായ് അരച്ചെടുക്കാം. ഇനി ഒരു നോൺസ്റ്റിക്ക് പാൻ എടുത്ത് അതിലേക്ക് അരച്ചെടുത്ത മാങ്ങയുടെ പൾപ്പ് ചേർത്ത് ഉയർന്ന തീയിൽ നന്നായി ഇളക്കി കൊടുക്കാം.

മാങ്ങയിലെ വെള്ളം വറ്റുന്നത് വരെ നന്നായി ഇളക്കിക്കൊടുക്കണം. ഇത് തിളച്ച് വരുമ്പോൾ ലോ ഫ്ലെയിലേക്ക് മാറ്റാം. അതിന് ശേഷം ഇത് നന്നായി കുറുകി വരുന്നത് വരെ ഇളക്കി കൊടുക്കാം. ഏകദേശം 40 മിനുറ്റിന് ശേഷം നന്നായി കുറുകി വന്നിട്ടുണ്ടാകും. ഇതിലേക്ക് കുരു കളഞ്ഞ നാരങ്ങ നീര് ചേർത്ത് കൊടുത്ത് നന്നായി മിക്സ്‌ ചെയ്ത ശേഷം നന്നായി കുറുക്കിയെടുക്കാം. ശേഷം സ്റ്റവ് ഓഫ്‌ ചെയ്ത് ഇത് തണുക്കാനായി വെക്കാം.

തണുത്തതിന് ശേഷം ഇത് ഒരു ഗ്ലാസ്‌ കുപ്പിയിലേക്ക് മാറ്റാം. ഇനി നിങ്ങൾക്കും മാങ്ങ പൾപ്പ് ആക്കി സൂക്ഷിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഈ അടിപൊളി ഐറ്റം നിങ്ങളും തയ്യാറാക്കി നോക്കൂ. To make Mango Pulp Video Credit : COOK with SOPHY

To make Mango Pulp

  1. Wash and peel: Wash the mangoes thoroughly and peel them.
  2. Chop: Chop the mango flesh into small pieces.
  3. Blend: Blend the mango pieces in a blender or food processor until smooth.
  4. Strain: Strain the pulp through a fine-mesh sieve or cheesecloth to remove any fibers or solids.
  5. Add sugar (optional): If desired, add sugar to taste to balance the flavor.
  6. Add water (optional): If the pulp is too thick, you can add a little water to achieve the desired consistency.
  7. Store: Store the mango pulp in an airtight container in the refrigerator for up to 3 days or freeze for longer storage.

Tips:

  • Use ripe but firm mangoes for the best flavor and texture.
  • Adjust the amount of sugar to your taste preferences.
  • You can also add a splash of lemon juice to enhance the flavor and preserve the pulp.
  • Mango pulp can be used in smoothies, desserts, juices, and more.

Uses:

  • Smoothies and juices
  • Desserts like cakes, puddings, and ice cream
  • Sauces and toppings for yogurt or oatmeal
  • Flavoring for milkshakes and lassis

ശരീരത്തിനും മനസിനും ഉണർവ്.. എള്ളും അവലും; ശരീരത്തിന് ഊർജസ്വലതയും ഉണർവും നൽകുന്ന അവൽ വിളയിച്ചതും എള്ളും എളുപ്പം തയ്യാറാക്കാം.!!

To make Mango Pulp
Comments (0)
Add Comment