to make fish curry recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും മീൻ കറി. തേങ്ങയരച്ചും അല്ലാതെയുമൊക്കെയായി വ്യത്യസ്ത രീതികളിലായിരിക്കും ഓരോ വീടുകളിലും മീൻ കറി തയ്യാറാക്കുന്നത്. സ്ഥിരമായി ഒരേ രീതിയിൽ തന്നെ മീൻ കറി തയ്യാറാക്കുമ്പോൾ മിക്കപ്പോഴും അത് മടുപ്പ് ഉണ്ടാക്കാറുണ്ട്. അത്തരം അവസരങ്ങളിൽ നല്ല രുചിയോടു കൂടി തേങ്ങയരച്ച് തയ്യാറാക്കാവുന്ന ഒരു ഹോട്ടൽ രുചിയിലുള്ള മീൻകറിയുടെ റെസിപ്പി എങ്ങിനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു അരപ്പ് ഉണ്ടാക്കിയെടുക്കണം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ ചൂടായി കഴിഞ്ഞാൽ അതിലേക്ക് ഒരു പിടി അളവിൽ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, ഒരു ടേബിൾ സ്പൂൺ അളവിൽ മുളകുപൊടി, കാൽ ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത്
പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം ഒരു കപ്പ് അളവിൽ ചിരവിയ തേങ്ങ കൂടി കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കണം. ഈയൊരു കൂട്ടിന്റെ ചൂടാറാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായിക്കഴിഞ്ഞാൽ അതിലേക്ക് കടുകും, ഉലുവയും ഇട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പില കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത് ശേഷം, രണ്ടോ മൂന്നോ പച്ചമുളക് നെടുകെ കീറി ഇടുക. അതോടൊപ്പം ഒരു തക്കാളി
ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുക്കണം. തക്കാളി നല്ല രീതിയിൽ വഴണ്ട് വന്നു കഴിഞ്ഞാൽ അതിലേക്ക് കുടംപുളി ഇട്ടുവച്ച വെള്ളം ഒഴിച്ചു കൊടുക്കാം. പുളിവെള്ളം നല്ല രീതിയിൽ തിളച്ചു തുടങ്ങുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച പൊടിയുടെ കൂട്ട് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തത് കൂടി അതിലേക്ക് ചേർക്കുക. അരപ്പ് തിളച്ചു തുടങ്ങുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച മീൻ കഷണങ്ങൾ കൂടി ചേർത്ത് വേവിച്ചെടുക്കുക. ഇപ്പോൾ നല്ല രുചികരമായ മീൻ കറി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. to make fish curry recipe Video Credit : Keerthana Sandeep