നോമ്പിൽ തരി കാച്ചിയത് ഇതുപോലെ ഉണ്ടാക്കൂ.!! എത്ര കുടിച്ചാലും മതിവരില്ല; നോമ്പിൻറെ ക്ഷീണവും ദാഹവും മാറാൻ കിടിലൻ ഡ്രിങ്ക്.!! Thari kanji recipe
Thari kanji recipe : നോമ്പ് കാലത്ത് പലതരം വിഭവങ്ങളാണ് അടുക്കളകളിൽ തയ്യാറാവുന്നത്. അങ്ങനെയൊരു വിഭവമാണ് തരികാച്ചിയത്. സാധാരണ റവ ഉപയോഗിച്ചാണ് തരി കാച്ചിയത് തയ്യാറാക്കുക. എന്നാൽ ഇത്തവണ ഒരല്പം വ്യത്യാസപ്പെടുത്തിയാണ് തരി കാച്ചിയത് തയ്യാറാക്കുന്നത്. അതിനായി ആദ്യം പഴുത്ത നേന്ത്രപ്പഴം എടുക്കണം. ഒരിക്കലും പഴുത്ത് വരുന്നത് എടുക്കാൻ പാടില്ല. അങ്ങനെയെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്ന രുചി കിട്ടില്ല.
നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി അരിയണം. ഒരു പാനൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കിയതിനു ശേഷം നേന്ത്രപ്പഴം അതിലിട്ട് വളർത്തിയെടുക്കണം. ഇതിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം പാനിൽ വീണ്ടും ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ഇതിലേക്ക് ഏഴോ എട്ടോ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് വഴറ്റണം. അതിനുശേഷം കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിങ്ങയും വഴറ്റാം.
ഇതിലേക്ക് നമ്മൾ ഒരു ലിറ്റർ കൊടുത്ത പാല് ഒഴിച്ചുകൊടുക്കണം. അതോടൊപ്പം ഒരു കപ്പ് വെള്ളവും ചേർക്കാം. മധുരത്തിനായി അരക്കപ്പ് പഞ്ചസാരയും ചേർത്തതിനുശേഷം അഞ്ച് ടേബിൾ സ്പൂൺ റവ കുറേശ്ശെ കുറേശ്ശെ ചേർത്ത് ഇളക്കി കൊടുക്കണം. ഇതിലേക്ക് ഒരു നുള്ള് ഉപ്പും ചേർക്കാം. അവസാനമായി നേരത്തെ നെയ്യിൽ വഴറ്റി വച്ചിരിക്കുന്ന നേന്ത്രപ്പഴം അരിഞ്ഞത് ചേർത്ത് നല്ലതു പോലെ യോജിപ്പിക്കാം.
രുചികരമായ തരി വാഴയ്ക്ക കാച്ചിയത് തയ്യാർ. ഈ വ്യത്യസ്തമായ വിഭവം എല്ലാവരും തയ്യാറാക്കി നോക്കുമല്ലോ. നേന്ത്രപ്പഴം തനിയെ കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്ക് ഇങ്ങനെയൊക്കെ ഉണ്ടാക്കി കൊടുത്താൽ അവർ യാതൊരു മടിയും കൂടാതെ കഴിക്കും എന്ന് മാത്രമല്ല അവർ വീണ്ടും വീണ്ടും ഇത് നിങ്ങളോട് ചോദിച്ച് വാങ്ങി കഴിക്കുകയും ചെയ്യും. Thari kanji recipe Video Credit :