Tender Mango Pickle : മറക്കാൻ പറ്റുമോ കണ്ണിമാങ്ങാ അച്ചാർ രുചി! കണ്ണിമാങ്ങാ പരുവത്തിലുള്ള മാങ്ങകൾ അടുത്ത മാങ്ങാ കാലത്തേക്ക് കരുതലായി അച്ചാർ ഭരണയിൽ നിറയ്ക്കാറുണ്ട്. സീസണിൽ മാത്രം തയ്യറാക്കിയെടുക്കുന്ന ഒന്നാണ് കണ്ണിമാങ്ങാ അച്ചാർ. നല്ല രുചിയുള്ള കണ്ണിമാങ്ങാ അച്ചാറ് കൂട്ടി ചോറുണ്ണാൻ വളരെ രസമാണ്. വായില്‍ കപ്പലോടിക്കുന്ന നല്ല നാടൻ കണ്ണിമാങ്ങാ അച്ചാർ തയ്യാറാക്കാം.
Tender Mango Pickle Ingredients
- Tender mango – 1 Kg
- Crystal Rock Salt – 150 grams
- Fenugreek seeds – 1½ Tsp
- Mustard – 1½ Tbsp
- Red chilli powder – 5 Tbsp
- Asafoetida – 1 Tsp
- Turmeric – ½ Tsp
- Sesame oil – ¼ Cup
ആദ്യമായി ഒരു കിലോ മാങ്ങയെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ട് തുടച്ച് അതിലെ വെള്ളമയം എല്ലാം നീക്കി എടുക്കണം. ഇതിൽ നാലോ അഞ്ചോ മാങ്ങ തണ്ടോടുകൂടെയാണ് എടുത്തിരിക്കുന്നത്. അച്ചാർ ഉണ്ടാക്കുമ്പോൾ തണ്ടോടുകൂടി എടുക്കുമ്പോൾ അതിലെ ചൊണ അല്ലെങ്കിൽ കറയാണ് അച്ചാറിന്റെ ടേസ്റ്റ് കൂട്ടുന്നത്. കണ്ണിമാങ്ങാ അച്ചാറിടുമ്പോൾ അര ഇഞ്ച് അല്ലെങ്കിൽ ഒരു ഇഞ്ചോളം നീളത്തിൽ അതിന്റെ തണ്ട് നിർത്തിക്കൊണ്ട് വേണം എടുക്കാൻ എങ്കിൽ മാത്രമെ അതിലെ ചൊണ അച്ചാറിൽ ചേർന്ന് അതിന്റെ യതാർത്ഥ ടേസ്റ്റ് വരികയുള്ളൂ.
മാങ്ങ ഇത്തരത്തിൽ തണ്ട് നിർത്തി മുറിച്ചെടുക്കാം. ശേഷം നന്നായി കഴുകി വൃത്തിയാക്കി തുടച്ച് ഉണക്കിയെടുത്ത ഒരു ഭരണിയെടുത്ത് അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കാം. ആദ്യം കുറേശ്ശെ ഉപ്പ് ചേർത്ത ശേഷം അതിനു മുകളിലായി മാങ്ങ നിരത്തി വെക്കണം. ഇത്തരത്തിൽ ലയറുകൾ ആയി ഉപ്പും മാങ്ങയും ചേർക്കണം. അച്ചാറിടാൻ ഏറ്റവും അനുയോജ്യം കല്ലുപ്പാണ്. ഒരു കിലോ മാങ്ങയ്ക്ക് 150 ഗ്രാമോളം ഉപ്പാണ് ഉപയോഗിക്കുന്നത്. അച്ചാറിടാൻ ഉപയോഗിക്കുന്ന മാങ്ങയും ഭരണിയും ഒട്ടും വെള്ളമയം ഇല്ലാതിരുന്നാൽ മാത്രമേ അച്ചാർ കേടാവാതെ സൂക്ഷിക്കാൻ ആവുകയുള്ളൂ. നാടൻ കണ്ണിമാങ്ങാ അച്ചാർ ഇനി നിങ്ങളും ഭരണിയിൽ നിറച്ചോളൂ. Tender Mango Pickle Recipe Video Credit : Sudharmma Kitchen